Sunday, August 19, 2012

ഭൂമിയെപ്പോലത്തെ മറ്റൊരു ഗ്രഹം കണ്ടെത്തി

(തേജസ് പത്രത്തിനുവേണ്ടി എഴുതി 2012 ജനുവരി 23നു് അയച്ചത്)

ഏതാണ്ടു് ഭൂമിയുടെ വലുപ്പമുള്ള രണ്ടു ഗ്രഹങ്ങള്‍  അകലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റിലും പ്രദക്ഷിണം വയ്ക്കുന്നതു് കണ്ടെത്തിയിരിക്കുന്നു അതില്‍ ജീവനുണ്ടായിരിക്കാനുള്ള  സാദ്ധ്യതയുമുണ്ടെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു. അവയില്‍ ഒന്നിനു് ഭൂമിയെക്കാള്‍ 1.03 ഇരട്ടിയുംമറ്റേതിനു് 0.87  ഇരട്ടിയുമാണു് വ്യാസം ഇവയ്ക്കു് കെപ്ലര്‍-20‌\eng e \mal എന്നും കെപ്ലര്‍-20 f എന്നുമാണു് പേരിട്ടിരിക്കുന്നതു് ഭൂമിയില്‍ നിന്നു് ഏതാണ്ടു് 600 പ്രകാശവര്‍ഷം ( പ്രകാശവര്‍ഷം =ഒരു വര്‍ഷം കൊണ്ടു് പ്രകാശം സഞ്ചരിക്കുന്ന ദൂരം, ഏതാണ്ടു് 9460800000000 കിലോമീറ്റര്‍ ) ദൂരത്തിലുള്ള കെപ്ലര്‍-20 എന്ന പേരിലറിയപ്പെടുന്ന നക്ഷത്രത്തെയാണു് ഈ ഗ്രഹങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നതു്  ഈ നക്ഷത്രത്തിനു് വേറെയും ഗ്രഹങ്ങള്‍   ഉള്ളതായി നമുക്കറിയാം. കെപ്ലര്‍-20\eng b, \mal കെപ്ലര്‍-20\eng c, \mal കെപ്ലര്‍-20 d  എന്നിങ്ങനെ പേരിട്ട മൂന്നു് ഗ്രഹങ്ങള്‍ നേരത്തെതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടു്. അവ ഭൂമിയെക്കാള്‍ 2 മുതല്‍ 3 ഇരട്ടി വരെ വലുപ്പമുള്ളവയാണു് ഇതിനു മുമ്പു് സൌരയൂഥത്തിനു പുറത്തു് കണ്ടെത്തിയ ഏറ്റവും ചെറിയ ഗ്രഹത്തിനു് ഭൂമിയുടെ 1.42 ഇരട്ടി വലുപ്പമുണ്ടു്. പുതിയ ഗ്രഹങ്ങളില്‍ ചെറുതായ  കെപ്ലര്‍-20\eng e \mal നമുക്കു് ഇന്നറിയുന്നവയില്‍ വച്ചു് ഏറ്റവും ചെറുതാണു് അതു് ശുക്രനെക്കാളും  ചെറുതാണു്, ഭൂമിയെക്കാള്‍ ഏതാണ്ടു് 13\% ചെറുതുമാണു്. കെപ്ലര്‍-20 സൂര്യനെക്കാള്‍ ഏതാണ്ടു് 15% ചെറുതാണു്. അതേസമയം ഗ്രഹങ്ങള്‍ നക്ഷത്രത്തോടു് കുറേക്കൂടി അടുത്താണു് എന്നതുകൊണ്ടു് ഗ്രഹങ്ങള്‍ക്കു് ഭൂമിക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്നുണ്ടു്.   അതുകൊണ്ടു് ആ ഗ്രഹങ്ങളിലെ താപനില ഭൂമിയിലേതിനെക്കാള്‍ വളരെ കൂടുതലാണു് എന്നാണു് കണക്കാക്കിയിരിക്കുന്നതു്. കെപ്ലര്‍20 e  യുടെ ശരാശരി ഉപരിതല താപനില 760 ഡിഗ്രി സെല്‍ഷ്യസും കെപ്ലര്‍20\eng f \mal ന്റേതു് 420  ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്നാല്‍  മുമ്പൊരു കാലത്തു് ഈ ഗ്രഹങ്ങള്‍ നക്ഷത്രത്തില്‍ നിന്നു് കുറേക്കൂടി ദൂരെ ആയിരുന്നിരിക്കണമെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു അങ്ങനെയെങ്കില്‍  അക്കാലത്തു് അവിടെ ചൂടു് കുറവായിരുന്നിരിക്കാനും ജലം ഉണ്ടായിരുന്നിരിക്കാനും സാദ്ധ്യതയുണ്ടെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു അപ്പോള്‍ അവിടെ ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടാകാം.  ഗ്രഹങ്ങള്‍  അവയുടെ സൂര്യനോടു് കൂടുതല്‍ അടുത്തായതുകൊണ്ടു് പ്രദക്ഷിണം വയ്ക്കാന്‍ അവ കുറച്ചു സമയമേ എടുക്കുന്നുള്ളൂ. കെപ്ലര്‍-20 f  ഏതാണ്ടു് 6 ദിവസവും കെപ്ലര്‍-2\eng e \mal ഏതാണ്ടു് 20 ദിവസവുമെടുക്കുന്നുണ്ടു് എന്നു് കരുതപ്പെടുന്നു. ബുധനെക്കാള്‍ കുറഞ്ഞ ദൂരത്തില്‍ അഞ്ചോളം ഗ്രഹങ്ങള്‍ കെപ്ലറിനെ പ്രദക്ഷിണം വയ്ക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു.

നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നു ലഭിച്ച വിവരങ്ങളാണു് ശാസ്ത്രജ്ഞരെ ഈ കണ്ടുപിടിത്തത്തിലെത്തിച്ചതു്. ഇക്കഴിഞ്ഞ ഡിസംബര്‍ 20 ലെ നേച്ചര്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണു് ഈ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടതു്. 2009 മാര്‍ച്ചില്‍ ബഹിരാകാശത്തു് സ്ഥാപിച്ച ഈ ദൂരദര്‍ശിനി, ഗ്രഹങ്ങളുള്ളതിന്റെ ലക്ഷണം കണ്ടെത്താനായി 1,50,000 നക്ഷത്രങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ഗ്രഹം നക്ഷത്രത്തിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ നക്ഷത്രത്തിനു് ചെറിയ മങ്ങല്‍ അനുഭവപ്പെടും ഗ്രഹം നക്ഷത്രത്തെ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഇതു് പല തവണ ആവര്‍ത്തിക്കപ്പെടും ഗ്രഹത്തിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായി ഇതാണു് എടുക്കുന്നതു്. നക്ഷത്രത്തിന്റെ തെളിച്ചം എത്ര കുറയുന്നു എന്നുള്ളതു് ഗ്രഹത്തിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും എന്നു് വ്യക്തമാണല്ലൊ. അങ്ങനെ ഗ്രഹത്തിന്റെ വലുപ്പത്തെക്കുറിച്ചും മനസിലാക്കാം. കെപ്ലര്‍-20 നക്ഷത്രത്തിന്റെ കാര്യത്തില്‍ ഏതാണ്ടു് 0.01% കുറവാണു് ശാസ്ത്രജ്ഞര്‍ കണ്ടതു്. ഒരു ഗ്രഹത്തിന്റെ കാര്യത്ത്ല്‍ ഇതു് ആറു ദിവസം കൂടുമ്പോഴും മറ്റേ ഗ്രഹത്തിന്റെ കാര്യത്തില്‍ ഇതു് 20 ദിവസം കൂടുമ്പോഴും അവര്‍ കണ്ടു രണ്ടു വര്‍ഷം തുടര്‍ച്ചയായി കണ്ട ഈ വ്യതയാനങ്ങളില്‍ നിന്നാണു്. ശാസ്ത്രജ്ഞര്‍ ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കണക്കുകൂട്ടി എടുത്തതു്.

രണ്ടുഗ്രഹങ്ങളിലെയും താപനില ഇപ്പോള്‍ വളരെ ഉയര്‍ന്നതാണു് എന്നു് നമുക്കറിയാം അതുകൊണ്ടു് അവയില്‍ ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയില്ല. എന്നാല്‍ മുമ്പൊരുകാലത്തു് അവ നക്ഷത്രത്തില്‍നിന്നു് കുറേക്കൂടി ദൂരത്തില്‍ ആയിരുന്നിരിക്കണം എന്നു് സൂചനകളുണ്ടു് അങ്ങനെയെങ്കില്‍ അവിടെ അക്കാലത്തു് ചൂടൂ് കുറവായിരുന്നിരിക്കണമെന്നും ജലം ദ്രാവകരൂപത്തില്‍ നിലനിന്നിരിക്കണമെന്നും അപ്പോള്‍ അവിടെ ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടാകാം എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കുറച്ചുകാലമായി നാസയും മറ്റു് ബഹിരാകാശ പഠനകേന്ദ്രങ്ങളൂം നടത്തിവരുന്നുണ്ടു് ആദ്യകാലത്തേല്ലാംവ്യാഴവും മറ്റും പോലത്തെ വലിയഗ്രഹങ്ങള്‍ മാത്രമെ കണ്ടുപിടിക്കാനായിരുന്നുള്ളൂ അത്തരം വാതകഭീമന്മാരില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത കുറവാണു്. നിരീക്ഷണത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യയിലുണ്ടായ പരിഷ്ക്കാരങ്ങളാണു് ഇപ്പോള്‍  ഭൂമിയെക്കാളും ചെറിയ ഗ്രഹങ്ങള്‍ പോലും കണ്ടെത്തുന്നതു് സാദ്ധ്യമാക്കിയതു്. അത്തരം ഗ്രഹങ്ങളില്‍, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ജീവനു് നിലനില്‍ക്കാനുള്ള സാദ്ധ്യത ഏറെയാണു്

എന്താണു് ഈ കണ്ടുപിടിത്തം സൂചിപ്പിക്കുന്നതു്? പണ്ടൊരു കാലത്തു് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നു് മനുഷ്യരില്‍ വലിയ വിഭാഗം വിശ്വസിച്ചിരുന്നു. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടി എന്ന നിലയ്ക്കു്  പ്രപഞ്ചത്തിലെത്തന്നെ ഏറ്റവും പ്രാധാന്യമേറിയ സൃഷ്ടി എന്ന സ്ഥാനം മനുഷ്യനാണു് എന്നായിരുന്നു. പലരും വിശ്വസിച്ചിരുന്നതു് മനുഷ്യനു വേണ്ടിയാണു് ദൈവം ഭൂമിയും ചന്ദ്രനും  സൂര്യനും നക്ഷത്രങ്ങളും എല്ലാം സൃഷ്ടിച്ചതു് എന്നാണല്ലോ ബൈബിളും പള്ളിയും പഠിപ്പിച്ചതു്. ആ വിശ്വാസം ഏറെയും മാറിയെങ്കിലും മനുഷ്യനു് പ്രപഞ്ചത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ടെന്നു് പലര്‍ക്കും ഇന്നും വിശ്വാസമുണ്ടു്. ആ നിലയ്ക്കു് പ്രപഞ്ചത്തില്‍ മറ്റിടങ്ങളിലും ജീവനുണ്ടെന്നു വന്നാല്‍ മനുഷ്യനുള്ള പ്രാധാന്യം ഇല്ലാതാകും പള്ളിയുടെ സ്വാധീനം ഏറെ ഉണ്ടായിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ചിന്താഗതിയില്‍ ഇതു് വലിയ മാറ്റമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടു് ജീവനുണ്ടാകാന്‍ സാദ്ധ്യതയുള്ള  ഗ്രഹങ്ങള്‍ തിരയുന്നതിലുള്ള ഒരു താല്പര്യം ഇതാണു്. മാത്രമല്ല  മനുഷ്യനെപ്പോലെയുള്ള ജീവികള്‍ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലുമുണ്ടാവാന്‍ സാദ്ധ്യതയുണ്ടോ എന്നു് പണ്ടുമുതലേ പലരും ചിന്തിച്ചിരുന്നു. അത്തരം ജീവികളുണ്ടു് എന്ന സങ്കല്പത്തെ അടിസ്ഥാനപ്പെടുത്തി നോവലുകളും സിനിമകളും മറ്റും ഉണ്ടായിട്ടുമുണ്ടു്. എച്ച്. ജി. വെല്‍സിന്റെ (H.G. Wells) "ലോകങ്ങളുടെ യുദ്ധം"(War of the Worlds)  ആവാം അവയില്‍ ഏറ്റവും പ്രശസ്തം പുതിയ കണ്ടുപിടിത്തത്തോടെ, പ്രപഞ്ചത്തിലെവിടെയെങ്കിലും  അത്തരം ജീവികളുണ്ടായിരിക്കാനുള്ള സാദ്ധ്യത വളരെ കൂടിയിരിക്കുന്നു എന്നതാണു്  അതിന്റെ പ്രാധാന്യം. കാരണം, ജീവനു് ഉത്ഭവിക്കാന്‍ കഴിയുന്ന ഭൂമി പോലത്തെ ഗ്രഹങ്ങള്‍ ധാരാളമുണ്ടു് എന്നാണു് അതു് സൂചിപ്പിക്കുന്നതു്. കണ്ടുപിടിക്കാന്‍ ഏറെ പ്രയാസമായിട്ടും നമുക്കു് രണ്ടെണ്ണം കണ്ടെത്താനായെങ്കില്‍ അത്തരം ഗ്രഹങ്ങള്‍ ധാരാളം ഉണ്ടായിരിക്കണം എന്നു് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. സൌരയൂഥത്തിനു് വെളിയില്‍ ഭൂമിയോടു് ഏറ്റവും സാമ്യമുള്ള ഗ്രഹം എന്നു വിശേഷിപ്പിക്കാവുന്നതു് ശാസ്ത്രജ്ഞര്‍ ഡിസംബര്‍മാസത്തില്‍ത്തന്നെ പ്രഖ്യാപിച്ച മറ്റൊരു കണ്ടുപിടിത്തമാണു്. നക്ഷത്രത്തില്‍നിന്നു് ഭൂമിയെപ്പോലെതന്നെയുള്ള അകലത്തിലായതിനാല്‍ ജീവനു് നിലനില്‍ക്കാന്‍ വളരെ അനുകൂലമായ സാഹചര്യമാണു് കെപ്ലര്‍-22 b  എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിലുള്ളതു് അവിടത്തെ താപനില ഏതാണ്ടു് 22ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും എന്നു് കണക്കാക്കിയിരിക്കുന്നു. അതായതു് സാമാന്യം തണുപ്പുള്ള, സുഖകരമായ, കാലാവസ്ഥ. ജീവനു് പടര്‍ന്നു പന്തലിക്കാന്‍ വളരെ അനുകൂലമായ കാലാവസ്ഥ. എന്നാല്‍ ആ ഗ്രഹം ഭൂമിയെക്കാള്‍ ഏതാണ്ടു് 2.4 ഇരട്ടി വലുപ്പമുള്ളതാണു്. അതുകൊണ്ടു് അവിടത്തെ ഗുരുത്വാകര്‍ഷണബലം വളരെയധികം കൂടൂതലായിരിക്കും എന്നു മാത്രമല്ല ഈ ഗ്രഹം വ്യാഴവും മറ്റും പോലെ പ്രധാനമായും വാതകങ്ങള്‍ നിറഞ്ഞതാണോ എന്നു് അറിവായിട്ടില്ല. അങ്ങനെയാണെങ്കില്‍ അവിടെ വളരെ പ്രാഥമികമായ ജൈവരൂപങ്ങള്‍ക്കേ നിലനില്‍ക്കാനാകൂ. അതുകൊണ്ടു് അവിടെയും ഭൂമിയിലെപ്പോലെയുള്ള ജീവനുണ്ടായിരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി നമുക്കു് വ്യക്തതയില്ല. നമുക്കറിയാവുന്ന ഈ വലുപ്പമുള്ള ഗ്രഹങ്ങളെല്ലാം നമ്മുടെ നെപ്റ്റ്യൂണിനോടു് താരതമ്യം ചെയ്യാവുന്നതാണു്, അതായതു് മുഖ്യമായും വാതകങ്ങളടങ്ങിയ, പാറകളടങ്ങിയ ചെറിയ കാമ്പുള്ള ഗ്രഹങ്ങള്‍. എന്തായാലും ഭൂമിയിലെപ്പോലെ ജീവനുള്ള ഗ്രഹങ്ങള്‍ വേറെയുമുണ്ടായിരക്കണം എന്നതിനു് ഇന്നു് വലിയ സംശയമൊന്നുമില്ല. അതിനുള്ള തെളിവുകള്‍ വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa  ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

ഭൂമിയെപ്പോലത്തെ മറ്റൊരു ഗ്രഹം കണ്ടെത്തി

 (തേജസ് പത്രത്തിനുവേണ്ടി എഴുതി 2012 ജനുവരി 23നു് അയച്ചുകൊടുത്തതു്)

ഏതാണ്ടു് ഭൂമിയുടെ വലുപ്പമുള്ള രണ്ടു ഗ്രഹങ്ങള്‍  അകലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റിലും പ്രദക്ഷിണം വയ്ക്കുന്നതു് കണ്ടെത്തിയിരിക്കുന്നു അതില്‍ ജീവനുണ്ടായിരിക്കാനുള്ള  സാദ്ധ്യതയുമുണ്ടെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു. അവയില്‍ ഒന്നിനു് ഭൂമിയെക്കാള്‍ 1.03 ഇരട്ടിയുംമറ്റേതിനു് 0.87  ഇരട്ടിയുമാണു് വ്യാസം ഇവയ്ക്കു് കെപ്ലര്‍-2 e  എന്നും കെപ്ലര്‍-20 f  എന്നുമാണു് പേരിട്ടിരിക്കുന്നതു് ഭൂമിയില്‍ നിന്നു് ഏതാണ്ടു് 600 പ്രകാശവര്‍ഷം ( പ്രകാശവര്‍ഷം =ഒരു വര്‍ഷം കൊണ്ടു് പ്രകാശം സഞ്ചരിക്കുന്ന ദൂരം, ഏതാണ്ടു് 9460800000000 കിലോമീറ്റര്‍ ) ദൂരത്തിലുള്ള കെപ്ലര്‍-20 എന്ന പേരിലറിയപ്പെടുന്ന നക്ഷത്രത്തെയാണു് ഈ ഗ്രഹങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നതു്  ഈ നക്ഷത്രത്തിനു് വേറെയും ഗ്രഹങ്ങള്‍   ഉള്ളതായി നമുക്കറിയാം. കെപ്ലര്‍-20\eng b, \mal കെപ്ലര്‍-20\eng c, \mal കെപ്ലര്‍-20\eng d \mal എന്നിങ്ങനെ പേരിട്ട മൂന്നു് ഗ്രഹങ്ങള്‍ നേരത്തെതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടു്. അവ ഭൂമിയെക്കാള്‍ 2 മുതല്‍ 3 ഇരട്ടി വരെ വലുപ്പമുള്ളവയാണു് ഇതിനു മുമ്പു് സൌരയൂഥത്തിനു പുറത്തു് കണ്ടെത്തിയ ഏറ്റവും ചെറിയ ഗ്രഹത്തിനു് ഭൂമിയുടെ 1.42 ഇരട്ടി വലുപ്പമുണ്ടു്. പുതിയ ഗ്രഹങ്ങളില്‍ ചെറുതായ  കെപ്ലര്‍-20\eng e \mal നമുക്കു് ഇന്നറിയുന്നവയില്‍ വച്ചു് ഏറ്റവും ചെറുതാണു് അതു് ശുക്രനെക്കാളും  ചെറുതാണു്, ഭൂമിയെക്കാള്‍ ഏതാണ്ടു് 13\% ചെറുതുമാണു്. കെപ്ലര്‍-20 സൂര്യനെക്കാള്‍ ഏതാണ്ടു് 15% ചെറുതാണു്. അതേസമയം ഗ്രഹങ്ങള്‍ നക്ഷത്രത്തോടു് കുറേക്കൂടി അടുത്താണു് എന്നതുകൊണ്ടു് ഗ്രഹങ്ങള്‍ക്കു് ഭൂമിക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്നുണ്ടു്.   അതുകൊണ്ടു് ആ ഗ്രഹങ്ങളിലെ താപനില ഭൂമിയിലേതിനെക്കാള്‍ വളരെ കൂടുതലാണു് എന്നാണു് കണക്കാക്കിയിരിക്കുന്നതു്. കെപ്ലര്‍20 eയുടെ ശരാശരി ഉപരിതല താപനില 760 ഡിഗ്രി സെല്‍ഷ്യസും കെപ്ലര്‍20 fന്റേതു് 420  ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്നാല്‍  മുമ്പൊരു കാലത്തു് ഈ ഗ്രഹങ്ങള്‍ നക്ഷത്രത്തില്‍ നിന്നു് കുറേക്കൂടി ദൂരെ ആയിരുന്നിരിക്കണമെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു അങ്ങനെയെങ്കില്‍  അക്കാലത്തു് അവിടെ ചൂടു് കുറവായിരുന്നിരിക്കാനും ജലം ഉണ്ടായിരുന്നിരിക്കാനും സാദ്ധ്യതയുണ്ടെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു അപ്പോള്‍ അവിടെ ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടാകാം.  ഗ്രഹങ്ങള്‍  അവയുടെ സൂര്യനോടു് കൂടുതല്‍ അടുത്തായതുകൊണ്ടു് പ്രദക്ഷിണം വയ്ക്കാന്‍ അവ കുറച്ചു സമയമേ എടുക്കുന്നുള്ളൂ. കെപ്ലര്‍-20 f ഏതാണ്ടു് 6 ദിവസവും കെപ്ലര്‍-2 e  ഏതാണ്ടു് 20 ദിവസവുമെടുക്കുന്നുണ്ടു് എന്നു് കരുതപ്പെടുന്നു. ബുധനെക്കാള്‍ കുറഞ്ഞ ദൂരത്തില്‍ അഞ്ചോളം ഗ്രഹങ്ങള്‍ കെപ്ലറിനെ പ്രദക്ഷിണം വയ്ക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു.

നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നു ലഭിച്ച വിവരങ്ങളാണു് ശാസ്ത്രജ്ഞരെ ഈ കണ്ടുപിടിത്തത്തിലെത്തിച്ചതു്. ഇക്കഴിഞ്ഞ ഡിസംബര്‍ 20 ലെ നേച്ചര്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണു് ഈ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടതു്. 2009 മാര്‍ച്ചില്‍ ബഹിരാകാശത്തു് സ്ഥാപിച്ച ഈ ദൂരദര്‍ശിനി, ഗ്രഹങ്ങളുള്ളതിന്റെ ലക്ഷണം കണ്ടെത്താനായി 1,50,000 നക്ഷത്രങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ഗ്രഹം നക്ഷത്രത്തിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ നക്ഷത്രത്തിനു് ചെറിയ മങ്ങല്‍ അനുഭവപ്പെടും ഗ്രഹം നക്ഷത്രത്തെ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഇതു് പല തവണ ആവര്‍ത്തിക്കപ്പെടും ഗ്രഹത്തിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായി ഇതാണു് എടുക്കുന്നതു്. നക്ഷത്രത്തിന്റെ തെളിച്ചം എത്ര കുറയുന്നു എന്നുള്ളതു് ഗ്രഹത്തിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും എന്നു് വ്യക്തമാണല്ലൊ. അങ്ങനെ ഗ്രഹത്തിന്റെ വലുപ്പത്തെക്കുറിച്ചും മനസിലാക്കാം. കെപ്ലര്‍-20 നക്ഷത്രത്തിന്റെ കാര്യത്തില്‍ ഏതാണ്ടു് 0.01% കുറവാണു് ശാസ്ത്രജ്ഞര്‍ കണ്ടതു്. ഒരു ഗ്രഹത്തിന്റെ കാര്യത്ത്ല്‍ ഇതു് ആറു ദിവസം കൂടുമ്പോഴും മറ്റേ ഗ്രഹത്തിന്റെ കാര്യത്തില്‍ ഇതു് 20 ദിവസം കൂടുമ്പോഴും അവര്‍ കണ്ടു രണ്ടു വര്‍ഷം തുടര്‍ച്ചയായി കണ്ട ഈ വ്യതയാനങ്ങളില്‍ നിന്നാണു്. ശാസ്ത്രജ്ഞര്‍ ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കണക്കുകൂട്ടി എടുത്തതു്.

രണ്ടുഗ്രഹങ്ങളിലെയും താപനില ഇപ്പോള്‍ വളരെ ഉയര്‍ന്നതാണു് എന്നു് നമുക്കറിയാം അതുകൊണ്ടു് അവയില്‍ ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയില്ല. എന്നാല്‍ മുമ്പൊരുകാലത്തു് അവ നക്ഷത്രത്തില്‍നിന്നു് കുറേക്കൂടി ദൂരത്തില്‍ ആയിരുന്നിരിക്കണം എന്നു് സൂചനകളുണ്ടു് അങ്ങനെയെങ്കില്‍ അവിടെ അക്കാലത്തു് ചൂടൂ് കുറവായിരുന്നിരിക്കണമെന്നും ജലം ദ്രാവകരൂപത്തില്‍ നിലനിന്നിരിക്കണമെന്നും അപ്പോള്‍ അവിടെ ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടാകാം എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കുറച്ചുകാലമായി നാസയും മറ്റു് ബഹിരാകാശ പഠനകേന്ദ്രങ്ങളൂം നടത്തിവരുന്നുണ്ടു് ആദ്യകാലത്തേല്ലാംവ്യാഴവും മറ്റും പോലത്തെ വലിയഗ്രഹങ്ങള്‍ മാത്രമെ കണ്ടുപിടിക്കാനായിരുന്നുള്ളൂ അത്തരം വാതകഭീമന്മാരില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത കുറവാണു്. നിരീക്ഷണത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യയിലുണ്ടായ പരിഷ്ക്കാരങ്ങളാണു് ഇപ്പോള്‍  ഭൂമിയെക്കാളും ചെറിയ ഗ്രഹങ്ങള്‍ പോലും കണ്ടെത്തുന്നതു് സാദ്ധ്യമാക്കിയതു്. അത്തരം ഗ്രഹങ്ങളില്‍, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ജീവനു് നിലനില്‍ക്കാനുള്ള സാദ്ധ്യത ഏറെയാണു്

എന്താണു് ഈ കണ്ടുപിടിത്തം സൂചിപ്പിക്കുന്നതു്? പണ്ടൊരു കാലത്തു് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നു് മനുഷ്യരില്‍ വലിയ വിഭാഗം വിശ്വസിച്ചിരുന്നു. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടി എന്ന നിലയ്ക്കു്  പ്രപഞ്ചത്തിലെത്തന്നെ ഏറ്റവും പ്രാധാന്യമേറിയ സൃഷ്ടി എന്ന സ്ഥാനം മനുഷ്യനാണു് എന്നായിരുന്നു. പലരും വിശ്വസിച്ചിരുന്നതു് മനുഷ്യനു വേണ്ടിയാണു് ദൈവം ഭൂമിയും ചന്ദ്രനും  സൂര്യനും നക്ഷത്രങ്ങളും എല്ലാം സൃഷ്ടിച്ചതു് എന്നാണല്ലോ ബൈബിളും പള്ളിയും പഠിപ്പിച്ചതു്. ആ വിശ്വാസം ഏറെയും മാറിയെങ്കിലും മനുഷ്യനു് പ്രപഞ്ചത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ടെന്നു് പലര്‍ക്കും ഇന്നും വിശ്വാസമുണ്ടു്. ആ നിലയ്ക്കു് പ്രപഞ്ചത്തില്‍ മറ്റിടങ്ങളിലും ജീവനുണ്ടെന്നു വന്നാല്‍ മനുഷ്യനുള്ള പ്രാധാന്യം ഇല്ലാതാകും പള്ളിയുടെ സ്വാധീനം ഏറെ ഉണ്ടായിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ചിന്താഗതിയില്‍ ഇതു് വലിയ മാറ്റമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടു് ജീവനുണ്ടാകാന്‍ സാദ്ധ്യതയുള്ള  ഗ്രഹങ്ങള്‍ തിരയുന്നതിലുള്ള ഒരു താല്പര്യം ഇതാണു്. മാത്രമല്ല  മനുഷ്യനെപ്പോലെയുള്ള ജീവികള്‍ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലുമുണ്ടാവാന്‍ സാദ്ധ്യതയുണ്ടോ എന്നു് പണ്ടുമുതലേ പലരും ചിന്തിച്ചിരുന്നു. അത്തരം ജീവികളുണ്ടു് എന്ന സങ്കല്പത്തെ അടിസ്ഥാനപ്പെടുത്തി നോവലുകളും സിനിമകളും മറ്റും ഉണ്ടായിട്ടുമുണ്ടു്. എച്ച്. ജി. വെല്‍സിന്റെ (\eng{H.G. Wells})\mal ``ലോകങ്ങളുടെ യുദ്ധം''(War of the Worlds) \mal ആവാം അവയില്‍ ഏറ്റവും പ്രശസ്തം പുതിയ കണ്ടുപിടിത്തത്തോടെ, പ്രപഞ്ചത്തിലെവിടെയെങ്കിലും  അത്തരം ജീവികളുണ്ടായിരിക്കാനുള്ള സാദ്ധ്യത വളരെ കൂടിയിരിക്കുന്നു എന്നതാണു്  അതിന്റെ പ്രാധാന്യം. കാരണം, ജീവനു് ഉത്ഭവിക്കാന്‍ കഴിയുന്ന ഭൂമി പോലത്തെ ഗ്രഹങ്ങള്‍ ധാരാളമുണ്ടു് എന്നാണു് അതു് സൂചിപ്പിക്കുന്നതു്. കണ്ടുപിടിക്കാന്‍ ഏറെ പ്രയാസമായിട്ടും നമുക്കു് രണ്ടെണ്ണം കണ്ടെത്താനായെങ്കില്‍ അത്തരം ഗ്രഹങ്ങള്‍ ധാരാളം ഉണ്ടായിരിക്കണം എന്നു് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. സൌരയൂഥത്തിനു് വെളിയില്‍ ഭൂമിയോടു് ഏറ്റവും സാമ്യമുള്ള ഗ്രഹം എന്നു വിശേഷിപ്പിക്കാവുന്നതു് ശാസ്ത്രജ്ഞര്‍ ഡിസംബര്‍മാസത്തില്‍ത്തന്നെ പ്രഖ്യാപിച്ച മറ്റൊരു കണ്ടുപിടിത്തമാണു്. നക്ഷത്രത്തില്‍നിന്നു് ഭൂമിയെപ്പോലെതന്നെയുള്ള അകലത്തിലായതിനാല്‍ ജീവനു് നിലനില്‍ക്കാന്‍ വളരെ അനുകൂലമായ സാഹചര്യമാണു് കെപ്ലര്‍-22\eng b \mal എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിലുള്ളതു് അവിടത്തെ താപനില ഏതാണ്ടു് 22ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും എന്നു് കണക്കാക്കിയിരിക്കുന്നു. അതായതു് സാമാന്യം തണുപ്പുള്ള, സുഖകരമായ, കാലാവസ്ഥ. ജീവനു് പടര്‍ന്നു പന്തലിക്കാന്‍ വളരെ അനുകൂലമായ കാലാവസ്ഥ. എന്നാല്‍ ആ ഗ്രഹം ഭൂമിയെക്കാള്‍ ഏതാണ്ടു് 2.4 ഇരട്ടി വലുപ്പമുള്ളതാണു്. അതുകൊണ്ടു് അവിടത്തെ ഗുരുത്വാകര്‍ഷണബലം വളരെയധികം കൂടൂതലായിരിക്കും എന്നു മാത്രമല്ല ഈ ഗ്രഹം വ്യാഴവും മറ്റും പോലെ പ്രധാനമായും വാതകങ്ങള്‍ നിറഞ്ഞതാണോ എന്നു് അറിവായിട്ടില്ല. അങ്ങനെയാണെങ്കില്‍ അവിടെ വളരെ പ്രാഥമികമായ ജൈവരൂപങ്ങള്‍ക്കേ നിലനില്‍ക്കാനാകൂ. അതുകൊണ്ടു് അവിടെയും ഭൂമിയിലെപ്പോലെയുള്ള ജീവനുണ്ടായിരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി നമുക്കു് വ്യക്തതയില്ല. നമുക്കറിയാവുന്ന ഈ വലുപ്പമുള്ള ഗ്രഹങ്ങളെല്ലാം നമ്മുടെ നെപ്റ്റ്യൂണിനോടു് താരതമ്യം ചെയ്യാവുന്നതാണു്, അതായതു് മുഖ്യമായും വാതകങ്ങളടങ്ങിയ, പാറകളടങ്ങിയ ചെറിയ കാമ്പുള്ള ഗ്രഹങ്ങള്‍. എന്തായാലും ഭൂമിയിലെപ്പോലെ ജീവനുള്ള ഗ്രഹങ്ങള്‍ വേറെയുമുണ്ടായിരക്കണം എന്നതിനു് ഇന്നു് വലിയ സംശയമൊന്നുമില്ല. അതിനുള്ള തെളിവുകള്‍ വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa  ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

കാലാവസ്ഥയും സംഘര്‍ഷവും

(തേജസ് പത്രത്തിനുവേണ്ടി എഴുതി 2011 ആഗസ്റ്റ് 18നു് അയച്ചതു്)

കാലാവസ്ഥ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ടു് എന്നതിനു് സംശയമൊന്നുമില്ല. എന്നാല്‍ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ടു് എന്നതു് നമ്മള്‍  മനസിലാക്കി വരുന്നതേയുള്ളൂ. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍  ഭക്ഷ്യോല്പാദനം കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നതു്. ശക്തമായ മഴയും പ്രളയവും വരള്‍ച്ചയും കൊടുങ്കാറ്റും എല്ലാം നമ്മുടെ ദൈനംദിന ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ടു് എന്നുള്ളതു് നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണു്. എന്നാല്‍ സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ കാലാവസ്ഥ സ്വാധീനിക്കുന്നുണ്ടോ എന്നതു് ഇതുവരെ അത്ര വ്യക്തമായിരുന്നില്ല. പുതിയ ചില പഠനങ്ങള്‍  ആ ദിശയിലേക്കു് വിരല്‍ചൂണ്ടുന്നുണ്ടു്. ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും അന്താരാഷ്ട്ര ചര്‍ച്ചാവിഷയങ്ങളായിരിക്കുന്ന ഈ കാലഘട്ടത്തില്‍  ഇതിനു് വളരെയധികം പ്രസക്തിയുണ്ടെന്നു തോന്നുന്നു.

അമേരിക്കയിലെ കൊളംബിയ, പ്രിന്‍സ്റ്റണ്‍  എന്നീ സര്‍വ്വകലാശാലകളിലെ നാലു് ഗവേഷകരാണു് ഏറ്റവും പുതിയ പഠനം നടത്തിയതു്. എല്‍ നിന്യോ, ലാ നിന എന്നീ പ്രതിഭാസങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു പഠനം. ചിലയിടങ്ങളില്‍  അധികമഴയും മറ്റുചിലയിടങ്ങളില്‍  മഴക്കുറവും സൃഷ്ടിക്കുന്ന, ചില വര്‍ഷങ്ങളില്‍  മാത്രമുണ്ടാകുന്ന പ്രതിഭാസങ്ങളാണു് ഇവ. ശാന്തസമുദ്രത്തിന്റെ കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഉള്ള കാലാവസ്ഥ നിശ്ചയിക്കുന്നതില്‍  ഇവ പ്രധാനപങ്കുവഹിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും കാലാവസ്ഥയെ ഇവ കാര്യമായി സ്വാധീനിക്കുന്നുണ്ടു്. ഉദാഹരണമായി എല്‍ നിന്യോ ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍   മഴ കുറയുന്നു. അതേസമയം ലാ നിന ഉണ്ടാകുന്ന വര്‍ഷങ്ങളില്‍  ഇന്ത്യയില്‍  സാധാരണയില്‍  കൂടുതല്‍  മഴ പെയ്യുന്നു. എല്‍  നിന്യോയുടെയും ലാ നിനയുടെയും സ്വാധീനം കൂടുതലുണ്ടാകുന്നതു്  ഉഷ്ണമേഖലാപ്രദേശങ്ങളിലാണു്. ആഫ്രിക്കയുടെയും ദക്ഷിണ അമേരിക്കയുടെയും വലിയ ഭാഗങ്ങള്‍, ഇന്ത്യ, ഇന്തൊനേഷ്യ, ആസ്‌ട്രേലിയയുടെ ചില ഭാഗങ്ങള്‍  തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥയെ എല്‍  നിന്യോ കാര്യമായി സ്വാധീനിക്കുന്നുണ്ടു്. അതുകൊണ്ടു് അത്തരം പ്രദേശങ്ങളും അല്ലാത്തതും ആയി ലോകരാഷ്ട്രങ്ങളെ  വേര്‍തിരിച്ചാണു് അവര്‍  പഠനം നടത്തിയതു്. ഉപരിതലത്തിലെ ശരാശരി അന്തരീക്ഷ താപനിലയാണു്  എല്‍  നിന്യോ സ്വാധീനിക്കുന്ന രാജ്യങ്ങളെ തിരിച്ചറിയന്‍ അവര്‍  ഉപയോഗിച്ച വിവരം. ഓരോ വര്‍ഷവും രാജ്യത്തു് സംഘര്‍ഷമുണ്ടാകാനുള്ള  സാദ്ധ്യതയാണു് അവര്‍  പഠനത്തിനുപയോഗിച്ച  വിവരം. ഇതിനെ അവര്‍  \engmal{ACR (Annual Conflict Risk)} എന്നു വിളിച്ചു. ആഗോള തലത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെ സ്വാധീനം ഒഴിവാക്കാനായി എല്‍ നിന്യോ കാര്യമായി ബാധിക്കാത്ത രാഷ്ട്രങ്ങളിലെ \engmal{ACR}ഉം അവര്‍ പഠനവിധേയമാക്കി. എല്‍ നിന്യോ ഉണ്ടാകാത്ത വര്‍ഷങ്ങളിലും ഉണ്ടാകുന്ന വര്‍ഷങ്ങളിലും സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യത അവര്‍  പ്രത്യേകം പരിശോധിച്ചു. ലോകത്തിലെ ഏറ്റവും പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നായ  {\textit\mal നേച്ചര്‍} \engmal{(Nature)} എന്ന ഗവേഷണ വാരികയുടെ ആഗസ്റ്റ് 25ലെ ലക്കത്തിലാണു് സോളമണ്‍ സ്യാങ്, കൈല്‍ മെങ്ങ്, മാര്‍ക്ക് കെയ്‌ന്‍  എന്നിവരുടെ പേരില്‍  ലേഖനം പ്രസിദ്ധീകരിച്ചുവന്നതു്.

പഠനത്തിന്റെ ഫലം അവര്‍തന്നെ പ്രതീക്ഷിക്കാത്തതായിരുന്നു. എല്‍ നിന്യോ ഉണ്ടാകുന്ന വര്‍ഷങ്ങളില്‍  സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യതയുടെ ഇരട്ടിയായിരുന്നു അതുണ്ടാകാത്ത വര്‍ഷങ്ങളില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യത! ഇതു് തികച്ചും അര്‍ത്ഥവത്തായ ഒരു ബന്ധമാണു് സൂചിപ്പിക്കുന്നതു് എന്നു് ഗവേഷകര്‍  പറയുന്നു. ഇത്തരം ബന്ധങ്ങളില്‍  വിശ്വാസമില്ല എന്നു് മുമ്പു് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണു് ഈ പഠനത്തിനു് നേതൃത്വം നല്‍കിയവരില്‍  ഒരാള്‍  എന്നതു് ശ്രദേധേയമാണു്. ആഫ്രിക്കയിലെ സംഘര്‍ഷങ്ങളും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്നു് കണ്ടെത്തിയതായി അവകാശപ്പെടുന്ന ഒരു പഠനറിപ്പോര്‍ട്ടു് 2009ല്‍  പ്രസിദ്ധീകരിച്ചിരുന്നു. കാലിഫോര്‍ണിയ, സ്റ്റാന്‍ഫോഡ്, ന്യൂ യോര്‍ക്ക്, ബെര്‍ക്കിലി എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍  നടത്തിയ പഠനത്തിന്റെ ഫലം മറ്റൊരു പ്രമുഖശാസ്ത്രപ്രസിദ്ധീകരണമായ പ്രൊസീഡിങ്ങ്സ് ഓഫ് നാഷണല്‍  അക്കാദമി ഓഫ് സയന്‍സസ് \engmal{(Proceedings of the National Academy of Sciences)} എന്ന അമേരിക്കന്‍  ശാസ്ത്രജേര്‍ണ്ണലിലൂടെയാണു് പുറത്തുവന്നതു്. ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ ദശാബ്ദങ്ങളായി സാമൂഹ്യശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടു്.  യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും അവിടെ ലക്ഷക്കണക്കിനു് മനുഷ്യരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ടു്. എങ്കിലും അതിനു് കാലാവസ്ഥയുമായി ബന്ധമുണ്ടെന്നതിനു് തെളിവുകള്‍  ലഭിച്ചിരുന്നില്ല. എന്നാല്‍  പുതിയ പഠനത്തില്‍  കണ്ടതു് ശരാശരി താപനില ഒരു ഡിഗ്രി കൂടുമ്പോള്‍ സംഘര്‍ഷങ്ങള്‍  ഇരട്ടിയാകുന്നു എന്നാണു്. 1985 മുതല്‍  2002 വരെയുള്ള കാലഘട്ടത്തിലുണ്ടായ സംഘര്‍ഷങ്ങളാണു് അവര്‍  പഠനവിധേയമാക്കിയതു്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍  കാലാവസ്ഥാപ്രവചനങ്ങളുടെ സഹായത്തോടെ ഭാവിയിലെ സംഘര്‍ഷങ്ങളെക്കുറിച്ചും അതിലൂടെ എത്ര മരണങ്ങളുണ്ടാകും എന്നും അവര്‍  പ്രവചിക്കാന്‍  ശ്രമിച്ചു. 2030 ആകുമ്പോഴേക്കു് ശരാശരി താപനില ഒരു ഡിഗ്രി അടുപ്പിച്ചു് കൂടും എന്നാണു് മോഡലുകളില്‍നിന്നു് അവര്‍  കണ്ടതു്. അതിന്റെ അടിസ്ഥാനത്തില്‍  സംഘര്‍ഷങ്ങള്‍  55 ശതമാനത്തോളം വര്‍ദ്ധിക്കുമെന്നും അതിലൂടെ നാലുലക്ഷത്തോളം മരണങ്ങളുണ്ടാകുമെന്നും അവര്‍  പ്രവചിച്ചു.

എന്നാല്‍  2010 സെപ്റ്റംബറില്‍  അതേ പ്രസിദ്ധീകരണത്തില്‍  വന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍  ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ക്കു് കാലാവസ്ഥയുമായി യാതൊരു ബന്ധവുമില്ലെന്നും മിക്കപ്പോഴും  ദാരിദ്ര്യവും സാമൂഹികപ്രശ്നങ്ങളുമാണു് സംഘര്‍ഷങ്ങള്‍ക്കു് പ്രധാന കാരണമാകുന്നതു് എന്നും സ്ഥാപിക്കുന്നു. സംഘര്‍ഷത്തെയും കാലാവസ്ഥയെയും എങ്ങനെ നിര്‍വചിക്കുന്നു എന്നതു് ഇത്തരം പഠനങ്ങളുടെ ഫലത്തെ കാര്യമായി സ്വാധീനിക്കാം എന്നും അതൊഴിവാക്കണമെങ്കില്‍  പല നിര്‍വചനങ്ങള്‍  ഉപയോഗിച്ചു് നോക്കണമെന്നും ഗവേഷകര്‍  പറഞ്ഞു. ഓസ്ലോയിലെ സമാധാന ഗവേഷണ സ്ഥാപനത്തിന്റെ \engmal{(Peace Research Institute)} ആഭ്യന്തരകലഹങ്ങളെപ്പറ്റി പഠിക്കുന്ന കേന്ദ്രത്തിലാണു്  \engmal{(Centre for the Study of Civil War)} ഈ പഠനം നടന്നതു്. എന്നാല്‍  ആദ്യത്തെ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്കു് ഇതിനു് മറുപടി ഉണ്ടായിരുന്നു. തങ്ങളുടെ പഠനത്തെക്കുറിച്ചുള്ള വിമര്‍ശനത്തില്‍  സാമ്പത്തികശാസ്ത്രപരമായി കാര്യമായ പ്രശ്നങ്ങളുണ്ടെന്നു് അവര്‍  ചൂണ്ടിക്കാട്ടി. ആ പ്രശ്നങ്ങള്‍  ഒഴിവാക്കിക്കൊണ്ടു് എന്നാല്‍  വിമര്‍ശകര്‍  മുന്നോട്ടുവച്ച മാര്‍ഗ്ഗങ്ങളുപയോഗിച്ചു് വീണ്ടും പരിശോധിച്ചപ്പോള്‍  കാലാവസ്ഥയും സംഘര്‍ഷവുമായുള്ള ബന്ധം കൂടുതല്‍  ദൃഢമാകുന്നതായാണു് കണ്ടതെന്നും അവര്‍  പറയുന്നു. എന്നാല്‍  കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അവിടെയുണ്ടായ സാമ്പത്തിക പുരോഗതിയും ജനാധിപത്യവല്‍ക്കരണവും മൂലം സംഘര്‍ഷം കുറഞ്ഞിട്ടുണ്ടു് എന്നതു് സത്യമാണെന്നും അവര്‍  സ്ഥിരീകരിക്കുന്നു. മാസച്ച്യുസെറ്റ്സിലെ സാമ്പത്തികശാസ്ത്ര ഗവേഷണത്തിനുള്ള ദേശീയ സംഘടന പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണു് അവര്‍  ഇങ്ങനെ പറയുന്നതു്. സത്യാവസ്ഥ എന്താണെന്നുള്ളതു് മനസിലാക്കാന്‍  ഇനിയും പഠനങ്ങള്‍  ആവശ്യമാണു്.

എന്തായാലും ദാരിദ്ര്യവും വരള്‍ച്ച, അത്യുഷ്ണം, അതിശൈത്യം തുടങ്ങിയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളിലേക്കു് നയിക്കും എന്നതു് വ്യക്തമാണു്. എന്നാല്‍, മുകളില്‍  പറഞ്ഞതുപോലെ, സാമ്പത്തിക വളര്‍ച്ചയും ഭക്ഷ്യസുരക്ഷയും മറ്റും സംഘര്‍ഷങ്ങള്‍  കുറയ്ക്കും എന്നു് ചില പഠനങ്ങള്‍  സൂചിപ്പിക്കുന്നുണ്ടു്. നമ്മള്‍  കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്ന ഈ സാഹചര്യത്തില്‍  ഇക്കാര്യങ്ങളും മനസില്‍  വയ്ക്കേണ്ടതുണ്ടു്. ഒരു വശത്തു് കാലാവസ്ഥാവ്യതിയാനത്തിനു് കടിഞ്ഞാണിടാനുള്ള ശ്രമങ്ങളും  സമുദ്രനിരപ്പുയരുക, കാര്‍ഷികവിളകളുടെ ഉല്പാദനം കുറയുക, രോഗങ്ങളുടെ വിതരണം മാറുക തുടങ്ങിയ  അതിന്റെ പാര്‍ശ്വഫലങ്ങളെ നേരിടാനുള്ള തയാറെടുപ്പും നടത്തുമ്പോഴും സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കാതെ നിലനിര്‍ത്തുക ആവശ്യമാണു് എന്നാണു് ഈ പഠനങ്ങള്‍  സൂചിപ്പിക്കുന്നതു്. ഇതു് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതു് വ്യക്തമാണല്ലോ. കാലാവസ്ഥാവ്യതിയാനത്തിനു് കടിഞ്ഞാണിടണമെങ്കില്‍  പെട്രോളിയത്തിന്റെ ഉപഭോഗം കുറച്ചേ പറ്റൂ. അതുപോലെ വനനശീകരണം തികച്ചും ഇല്ലാതാക്കി വനവല്‍ക്കരണം ശക്തമായ രീതിയില്‍  തുടങ്ങേണ്ടിയിരിക്കുന്നു. ഇവ രണ്ടും സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിക്കാനാണു് സാദ്ധ്യത.

തീര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോളിയമാണു് സാമ്പത്തിക പുരോഗതിയെ പിന്നോട്ടുവലിക്കാന്‍ സാദ്ധ്യതയുള്ള മറ്റൊരു ഘടകം. പെട്രോളിയത്തിന്റെ ഉപഭോഗം കുറയുന്നതു് ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുമെങ്കിലും അതു് ഇന്നത്തെ രീതിയിലുള്ള സാമ്പത്തിക പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യും. ഇതെല്ലാം സൂചിപ്പിക്കുന്നതു് രണ്ടു കാര്യങ്ങളാണു്. ഒന്നു്, നമ്മള്‍ കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍  ആത്മാര്‍ത്ഥമായി തുടങ്ങിയേ തീരൂ എന്നതാണു്. മറ്റൊന്നു് ഇന്നത്തെ രീതിയിലുള്ള വികസനത്തിനു് പകരം കുറേക്കൂടി പ്രകൃതിയുമായി ഇണങ്ങി പോകുന്ന, നിലനില്‍ക്കുന്ന തരത്തിലുള്ള ഒരു വികസന പരിപ്രേക്ഷ്യം അന്വേഷിച്ചു കണ്ടെത്തണം എന്നതാണു്. അതിനു് ഏറ്റവും യോഗ്യതയുള്ള രാജ്യം ഇന്ത്യയാണെന്നു പറയാം. ലോകത്തിലെ ജനങ്ങള്‍ക്കുവേണ്ടി ആ കര്‍മ്മം ഇന്ത്യയ്ക്കു് ഏറ്റെടുത്തുകൂടെ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

ജീവന്‍ കൊണ്ടു കളിക്കണോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതി 2011 ആഗസ്റ്റ് 18നു് അയച്ചതു്)

പ്രകൃതിയില്‍  സ്വാഭാവികമായി കാണാത്ത കൃത്രിമമായ പദാര്‍ത്ഥം ഒരു ജീവിയുടെ ഡി.എന്‍.എ.യില്‍  ചേര്‍ക്കുന്നതില്‍  വിജയിച്ചു എന്നു് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ചെടികളുടെ ഡി.എന്‍.എ.യില്‍  ചില പ്രത്യേക ജീനുകള്‍  ചേര്‍ത്തു് കൃമികളുടെ ആക്രമണത്തിനു് അതീതമാക്കുകയും അത്തരം വിത്തുകളില്‍നിന്നുണ്ടാകുന്ന ചെടികളില്‍  നിന്നു് സ്വാഭാവികമായി ലഭിക്കുന്ന വിത്തുകള്‍ക്കു് ആ ഗുണം ഉണ്ടാകാത്തവണ്ണം ജനിതകദ്രവ്യത്തില്‍  മാറ്റം വരുത്തി വില്‍ക്കുകുയും ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ലോകത്തിന്റെ പല ഭാഗത്തും പ്രതിഷേധം ഉയര്‍ന്നിട്ടു് അധികകാലം ആയിട്ടില്ല. എന്നാല്‍  ഇംഗ്ലണ്ടിലെ മെഡിക്കല്‍  റിസര്‍ച്ച് കൌണ്‍സിലിന്റെ കേംബ്രിഡ്ജിലുള്ള തന്മാത്രാ ജൈവശാസ്ത്ര ഗവേഷണകേന്ദ്രത്തില്‍  (Laboratory of Molecular Biology) ഇപ്പോള്‍  സാധ്യമായിരിക്കുന്നതു് പുതിയതായി ഒരു ഭാഗം ജനിതകദ്രവ്യത്തില്‍  ചേര്‍ക്കുക എന്നതാണു്. നിമറ്റോഡ് വിരകള്‍  എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരിനം വിരയിലാണു് സെബാസ്റ്റ്യന്‍  ഗ്രീസ് (Sebastian Greiss) ജേസണ്‍  ചിന്‍  (Jason Chin) എന്നിവര്‍  ഈ പരീക്ഷണം വിജയകരമായി നടത്തിയതു്. എന്തായിരുന്നു ഇവരുടെ പരീക്ഷണം, ഇതിന്റെ ഫലമായി എന്തെല്ലാം പ്രതീക്ഷിക്കാം തുടങ്ങിയ കാര്യങ്ങള്‍  പരിശോധിക്കാം.

ജൈവരൂപങ്ങളൊക്കെയും, ചെടികളും മൃഗങ്ങളും എല്ലാം, കോശങ്ങളാലാണു് നിര്‍മ്മിച്ചിരിക്കുന്നതു്. ഒരൊറ്റ കോശമുള്ള അമീബ, ബാക്‌ടീരിയ തുടങ്ങിയ ജീവികള്‍  മുതല്‍ ലക്ഷക്കണക്കിനു് കോശങ്ങളടങ്ങിയ മരങ്ങളും മനുഷ്യരുമുള്‍പ്പെടെ എല്ലാ ജൈവവര്‍ഗങ്ങളിലും ജനിതകദ്രവ്യമുണ്ടു്. പല ജൈവവര്‍ഗങ്ങളുടെയും കോശങ്ങളില്‍  നേരിയ ചര്‍മ്മത്താല്‍  വേര്‍തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്രങ്ങളിലാണു് ജനിതകദ്രവ്യം  സ്ഥിതിചെയ്യുക. എന്നാല്‍  കേന്ദ്രങ്ങളില്ലാത്ത കോശങ്ങളുള്ള ബാക്ടീരിയ പോലത്തെ ജൈവരൂപങ്ങളിലും ജനിതകദ്രവ്യമുണ്ടു്. അവയാണു് ജീവിയുടെ പ്രകൃതം നിയന്ത്രിക്കുന്നതു്. മനുഷ്യരുടെ തൊലിയുടെയും മുടിയുടെയും നിറവും ആണോ പെണ്ണോ എന്നതും മുഖത്തിന്റെ ആകൃതി പോലും കോശകേന്ദ്രത്തിലുള്ള വിവരസഞ്ചയമാണു് നിയന്ത്രിക്കുന്നതു്. ക്രോമോസോമുകള്‍  എന്നറിയപ്പെടുന്ന തന്മാത്രകളിലാണു് ഈ വിവരങ്ങള്‍  സൂക്ഷിച്ചു വച്ചിരിക്കുന്നതു്. ക്രോമോസോമുകള്‍  ജോഡിയായാണു് വരുന്നതു്---ഒന്നു് പിതാവില്‍നിന്നും ഒന്നു് മാതാവില്‍നിന്നും. മനുഷ്യനു് 23 ജോഡി ക്രോമോസോമുകളാണു് സാധാരണയായുള്ളതു്. ഓരോ ക്രോമോസോമിലും അനേകം ജീനുകളുണ്ടു്. ഓരോ സ്വഭാവവും നിയന്ത്രിക്കുന്നതു് ഓരോ ജീന്‍ ആണു് എന്നു പറയാം. ഉദാഹരണമായി ഒരു വ്യക്തിയുടെ തൊലിയുടെ നിറം തീരുമാനിക്കുന്നതു് തൊലിയിലുള്ള മെലനിന്‍ എന്ന രാസവസ്തുവാണു്. ഇതിന്റെ ഉത്പാദനം നിയന്ത്രിക്കുന്നതു് ഒരു ജീനാണു്. ശരീരത്തിലെ പ്രൊട്ടീനുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ ജീനുകള്‍ക്കു് വ്യക്തിയുടെ ശരീരസ്വഭാവങ്ങള്‍  നിയന്ത്രിക്കാനാകും. ഡയബറ്റിസ് പോലെ പരമ്പരാഗതമായി ലഭിക്കുന്ന രോഗങ്ങള്‍ക്കു് കാരണമാകുന്നതും അതുമായി ബന്ധമുള്ള ജീനുകളാണു്. ചുരുക്കിപ്പറഞ്ഞാല്‍  ഒരു വ്യക്തി എങ്ങനെയായിരിക്കും എന്നതു് തീരുമാനിക്കുന്നതു് ജനിതകദ്രവ്യമാണു്. എല്ലാ ചെടികളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍  ഇതാണു് സത്യം.

ഡിഓക്സിറിബോ ന്യൂക്ലിയിക് ആസിഡ് (Deoxyribo Nucleic Acid) എന്നതിന്റെ ചുരുക്കപ്പേരാണു് ഡി.എന്‍.എ.  നാം ക്രോമോസോം എന്നു വിളിക്കുന്നതു് ഒരര്‍ത്ഥത്തില്‍  രണ്ടു് ഡി.എന്‍.എ. തന്മാത്രകളാണു്. ഈ തന്മാത്രകള്‍  പരസ്പരം ചുറ്റി പിരിഞ്ഞാണു് ഇരിക്കുന്നതു്, രണ്ടിഴകളുള്ള കയറുപോലെ. അതുകൊണ്ടു് മനുഷ്യന്റെ ഓരോ കോശത്തിനുള്ളിലും 92 ഡി.എന്‍.എ. തന്മാത്രകളുണ്ടെന്നു് പറയാം -- 23 ജോഡി ക്രോമോസോമുകള്‍ എന്നു പറയുമ്പോള്‍  46 ക്രോമോസോമുകള്‍, ഓരോന്നിലും ഈരണ്ടു് ഡി.എന്‍.എ. തന്മാത്രകള്‍  വീതം.

നിമറ്റോഡുകള്‍  എന്നറിയപ്പെടുന്ന ജന്തുവര്‍ഗത്തിലെ ഒരിനത്തിലാണു് കേംബ്രിഡ്ജിലെ ഗവേഷകര്‍  പരീക്ഷണം നടത്തിയതു്. ഏതാണ്ടു് 23,000 ഇനങ്ങളടങ്ങിയ വിരകളുള്‍പ്പെടുന്ന വര്‍ഗമാണു് നിമറ്റോഡുകള്‍. അവയില്‍  16,000 ഇനങ്ങളും പരജീവികളാണു്; അതായതു് മറ്റൊരു ജന്തുവിന്റെ ശരീരത്തിലാണു് അവ ജീവിക്കുന്നതു്. പരീക്ഷണത്തിനു് ഇരയായതു് ഒരു മില്ലിമീറ്റര്‍  മാത്രം നീളമുള്ള, ആയിരം കോശങ്ങള്‍  മാത്രമടങ്ങിയ സുതാര്യമായ ശരീരമുള്ള ഒരിനം വിരയാണു്. ഈ വിരയുടെ ജനിതകദ്രവ്യത്തില്‍  പുതിയൊരു രാസവസ്തു ഉത്പാദിപ്പിക്കാനുള്ള വിവരം ചേര്‍ക്കുക എന്ന കൃത്യമാണു് ഗവേഷകര്‍  സാധിച്ചതു്. പ്രൊട്ടീന്‍  തന്മാത്രകളെ അമിനോ ആസിഡുകളായി വേരി‍തിരിക്കാം.  ജൈവമണ്ഡലത്തില്‍  ആകെ 20 അമിനോ ആസിഡുകള്‍  ഉപയോഗിച്ചാണു് എല്ലാ പ്രൊട്ടീനുകളും സൃഷ്ടിച്ചിരിക്കുന്നതു്. ഇവയില്‍  പെടാത്ത ഒരു അമിനോ ആസിഡ് ഉത്പാദിപ്പിക്കാനുള്ള ശേഷിയാണു് ഗവേഷകര്‍  വിരകള്‍ക്കു് നല്‍കിയതു്. ചരിത്രത്തിലാദ്യമായാണു് ഇങ്ങനെയൊരു കാര്യം സാദ്ധ്യമാകുന്നതു്. മുമ്പു് സാധിച്ചിരുന്നതു് പ്രകൃതിയില്‍  മറ്റൊരു ജീവിവര്‍ഗത്തില്‍  നിലവിലുള്ള ഒരു ജീനിനെ സന്നിവേശിപ്പിക്കുക എന്ന കര്‍മ്മമായിരുന്നു. പ്രകൃതിയിലില്ലാത്ത സ്വഭാവങ്ങള്‍  ഒരു ജീവിക്കു് നല്‍കുക എന്ന പ്രക്രിയയാണു് ഇപ്പോള്‍  സാദ്ധ്യമായിരിക്കുന്നതു്. കേംബ്രിഡ്ജിലെ ശാസ്ത്രജ്ഞരുടെ ശ്രമഫലമായി അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍  പ്രകാശിക്കുന്ന സ്വഭാവമാണു് മേല്പറഞ്ഞ നിമറ്റോഡ് വിരകള്‍  നേടിയതു്.

ഈ വിവരം റിപ്പോര്‍ട്ടു ചെയ്ത ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളില്‍  വായനക്കാര്‍  പലരീതിയില്‍  പ്രതികരിച്ചിട്ടുണ്ടു്. അക്കൂട്ടത്തില്‍  ഇത്തരം പരീക്ഷണങ്ങള്‍  വഴിവിട്ടു പോകുന്നുവോ എന്ന ഭയം പലരുടെയും പ്രതികരണത്തില്‍  കാണാം. ദൈവം സൃഷ്ടിച്ച ജീവനെ വച്ചാണു് മനുഷ്യര്‍  കളിക്കുന്നതെന്നും ഇതു് വിനാശത്തിലേ കലാശിക്കൂ എന്നും മറ്റും പലരും എഴുതിയിരിക്കുന്നു. അതേ സമയം ശാസ്ത്രം പുരോഗമിക്കുകയാണെന്നും ഇതിനിടയില്‍  അബദ്ധങ്ങള്‍  പറ്റുമെന്നു് ഭയന്നു് മടിച്ചു നില്‍ക്കുന്നതില്‍  അര്‍ത്ഥമില്ലെന്നും എഴുതിയിരിക്കുന്നു. അബദ്ധങ്ങള്‍  മുമ്പും സംഭവിച്ചിട്ടുണ്ടെന്നും അതില്‍നിന്നെല്ലാം മനുഷ്യന്‍  പാഠങ്ങള്‍  പഠിച്ചു് ശ്രദ്ധയോടെ മുന്നേറുകയാണെന്നും ഇതെല്ലാം മനുഷ്യനു് ഗുണമാണു് ചെയ്തിരിക്കുന്നതെന്നുമാണു് അവര്‍  പറയുന്നതു്. ഉദാഹരണമായി, ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു് ജീവികളെക്കൊണ്ടു് നമുക്കു് പ്രയോജനം ചെയ്യുന്ന വസ്തുക്കള്‍, വിശേഷിച്ചു് അതിസൂക്ഷ്മമായ നാനോഫൈബറുകളും മറ്റും, ഉത്പാദിപ്പിക്കാനാവും എന്നവര്‍  ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗതമായ ചില രോഗങ്ങള്‍  ഭേദപ്പെടുത്താനും ഈ വിദ്യ സഹായകമായി എന്നുവരാം.

ശാസ്ത്രപുരോഗതി എപ്പോഴും നല്ലതു് മാത്രമെ മനുഷ്യനു് നല്‍കിയിട്ടുള്ളൂ എന്നു പറയാനാവില്ല. ശാസ്ത്രീയ കണ്ടെത്തലുകള്‍  അറിവായി മാത്രം നിലനിന്നാല്‍  അതിനു് ഗുണമോ ദോഷമോ ചെയ്യാനാവില്ല. ആ അറിവു് സാങ്കേതികവിദ്യയായി തീരുകയും അതു് മനുഷ്യന്‍  ഉപയോഗിക്കുകയും ചെയ്യുമ്പോഴാണല്ലോ ഗുണദോഷങ്ങള്‍  ഉണ്ടാകുന്നതു്. അറിവു് ഗുണത്തിനു മാത്രമല്ല ദോഷത്തിനും ഉപയോഗിക്കുന്ന കാര്യത്തില്‍  മനുഷ്യര്‍  ഒരിക്കലും പിന്നിലായിട്ടില്ല. തടി വെട്ടിമുറിച്ചു് തീയിടാന്‍  കത്തി സഹായിച്ചെങ്കില്‍  പരസ്പരം കൊല്ലാനും അതു് സഹായിച്ചു. ആധുനിക കാലത്തു് ഭൂമിയെപ്പറ്റി വളരെയധികം മനസിലാക്കാന്‍  കൃത്രിമ ഉപഗ്രഹങ്ങള്‍  സഹായിച്ചെങ്കില്‍  അതേ സങ്കേതികവിദ്യതന്നെ യുദ്ധത്തിനും സഹായകമായിട്ടുണ്ടു്. എന്നാല്‍  ഇങ്ങനെ മാത്രമല്ല അറിവു് ദോഷം ചെയ്തിട്ടുള്ളതു്.

നമുക്കു് വളരെയധികം ഗുണം ചെയ്ത സാങ്കേതികവിദ്യകളും മറ്റൊരു വിധത്തില്‍  ദോഷം ചെയ്തിട്ടുണ്ടു്. ഡി.ഡി.റ്റി.യും എന്‍ഡോസള്‍ഫാനും പോലുള്ള കീടനാശിനികള്‍  കാര്‍ഷികോല്പന്നങ്ങളെ കൃമികളില്‍നിന്നു് രക്ഷിക്കുന്നതിലൂടെ മനുഷ്യനെ  സഹായിച്ചിട്ടുണ്ടെങ്കില്‍  അത്രയും തന്നെയോ അതിലധികമോ ദോഷം മനുഷ്യര്‍ക്കു് വരുത്തിവച്ചിട്ടുമുണ്ടല്ലോ. ഇതൊക്കെ ഒരുപക്ഷെ അനേകം ജന്തു-സസ്യ ഇനങ്ങളെ എന്നന്നേക്കുമായി ഭൂമിയില്‍നിന്നു് ഇല്ലാതാക്കിയിട്ടുണ്ടു്. ഇത്തരം സാങ്കേതികവിദ്യകള്‍  ഉപയോഗിച്ചു് തുടങ്ങിയ സമയത്തു് ഈ പ്രത്യാഘാതങ്ങളൊന്നും പ്രതീക്ഷിച്ചതേയല്ല. ഇതെല്ലാം ജൈവരൂപങ്ങളെ നേരിട്ടു് മാറ്റിമറിക്കാത്ത സാങ്കേതികവിദ്യകളായിരുന്നു എന്നോര്‍ക്കുക.

എന്നാല്‍  ഇന്നു് ബയോടെക്‌നോളജിയിലൂടെ മനുഷ്യന്‍  ശ്രമിക്കുന്നതു് ജൈവരൂപങ്ങളില്‍  നേരിട്ടു് മാറ്റം വരുത്താനാണു് ചിലര്‍ പറയുന്നതുപോലെ,
"മനുഷ്യന്‍  ദൈവം കളിക്കുക"യാണോ? ഈ കളിയില്‍  ഒരബദ്ധം വന്നാല്‍  മനുഷ്യനു് അതിന്റെ പരിണിതഫലങ്ങള്‍  നേരിടാനാകുമോ? എന്തിനു്,   ജീവികളുടെ സ്വഭാവത്തില്‍  നേരിട്ടു് മാറ്റംവരുത്തിത്തുടങ്ങിയാല്‍  എന്തു് പ്രത്യാഘതങ്ങളുണ്ടാവാം എന്നു്  ഊഹിക്കാന്‍  പോലും നമുക്കാവില്ല. എന്താണു് ജീവന്‍  എന്നുതന്നെ മനസിലാക്കാനാവാത്ത സ്ഥിതിയില്‍  ഈ ചോദ്യത്തിനു് പ്രസക്തിയേറുന്നു. എന്നാല്‍  അബദ്ധം വരുത്തുമോ എന്നുള്ള ഭയത്താല്‍  ഒന്നും ചെയ്യാതെ പകച്ചു നിന്നിരുന്നെങ്കില്‍  മനുഷ്യജീവിതം ഇന്നത്തെയത്ര സുഖകരമാകുമായിരുന്നോ എന്ന ചോദ്യവും വെറുതെ തള്ളിക്കളയാനാവില്ലല്ലൊ. എന്തായാലും ശാസ്ത്രജ്ഞരും സര്‍ക്കാരുകളും മാത്രമല്ല എല്ലാ ജനങ്ങളും മനസിലാക്കുകയും ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുന്നതില്‍  പങ്കാളികളാകുകയും ചെയ്യേണ്ട കാര്യമാണിതു് എന്നതില്‍  സംശയമില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

Saturday, August 18, 2012

വീട്ടിനുള്ളിലെ മലിനീകരണം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം 2011 ജൂലൈ 5നു് അയച്ചുകൊടുത്തതു്)

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും വായു മലിനീകരണത്തെക്കുറിച്ചും മറ്റും സാമാന്യം അവബോധമുണ്ടു് കേരളത്തില്‍. വനനശീകരണവും ജല-വായു മലിനീകരണവും ഒക്കെ പ്രതിഷേധങ്ങളിലേക്കും പ്രകടനങ്ങളിലേക്കും നയിക്കാറുണ്ടിവിടെ. സൈലന്റ് വാലിയിലും ആതിരപ്പള്ളിയിലും എല്ലാം നമ്മള്‍  പരിസ്ഥിതി സംരക്ഷണത്തിനു് പ്രാധാന്യം നല്‍കി. അപ്പോഴും നമ്മുടെ ശ്രദ്ധയില്‍  പെടാതെ, നാമറിയാതെ, മലിനീകരണം നമ്മുടെ തൊട്ടടുത്തേക്കു് വന്നുകൊണ്ടിരിക്കുകയാണു്---നമ്മുടെ വീടുകളിലേക്കും നമ്മള്‍  ദിവസവും ആറോ എട്ടോ മണിക്കൂര്‍  ചെലവഴിക്കുന്ന നമ്മുടെ പണിശാലകളിലേക്കും. പെയിന്റും പാര്‍ട്ടിക്കിള്‍  ബോര്‍ഡും മുതല്‍  ആധുനിക കെട്ടിട നിര്‍മ്മാണത്തിനു് ഉപയോഗിക്കുന്ന പല വസ്തുക്കളും നാം ശ്വസിക്കുന്ന വായു മലിനീകരിക്കുന്നുണ്ടു്. നമ്മുടെ പരിസരം മലിനീകരിക്കുകയാണു്. പ്രത്യേകിച്ചു് വായുസഞ്ചാരം കുറവുള്ള ആധുനിക കെട്ടിടങ്ങളില്‍. കൂടുതല്‍  കാലം നിറം നിലനിര്‍ത്താനായി  പെയിന്റ് കമ്പനികള്‍  ചേര്‍ക്കുന്ന ഈയത്തെപ്പറ്റി ഈയിടെ പുറത്തു വന്ന ഒരു പഠനറിപ്പോര്‍ട്ടു് വീട്ടിനുള്ളില്‍  കടന്നു കയറുന്ന മലിനീകരണത്തിലേക്കു് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കാന്‍  കാരണമാകും എന്നു പ്രതീക്ഷിക്കാം.

ഇന്ത്യയിലെയും ബാംഗ്ലാദേശിലെയും നേപ്പാളിലെയും ഓരോ എന്‍.ജി.ഓകള്‍  ചേര്‍ന്നാണു് പഠനം നടത്തിയതു്. ഇന്ത്യയിലെ ടോക്സിക്സ് ലിങ്ക് (Toxics Link), ബാംഗ്ലാദേശിലെ പാരിസ്ഥിതിക സാമൂഹിക വികസന സംഘടന (Environmental and Social Development Organisation) നേപ്പാളിലെ പൊതുജനാരോഗ്യ പാരിസ്ഥിതിക വികസന കേന്ദ്രം (Centre for Public Health and Environment Development) എന്നിവയാണു് പഠനത്തില്‍  സഹകരിച്ച  സംഘടനകള്‍. ഇന്ത്യയില്‍  വില്‍ക്കുന്ന പെയിന്റിനെക്കാള്‍  ആയിരക്കണക്കിനും ലക്ഷക്കണക്കിനും ഇരട്ടി കറുത്തീയമാണു് ബാംഗ്ലാദേശിലും നേപ്പാളിലും വില്‍ക്കുന്ന പെയിന്റിലുള്ളതു് എന്നു് അവര്‍  കണ്ടെത്തി. ഇതില്‍  നമ്മള്‍  ആശ്വസിക്കേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍  അമേരിക്കയില്‍  നിയമാനുസൃതം അനുവദനീയമായതിന്റെ പത്തിരട്ടിയിലധികം കറുത്തീയമാണു് ഇന്ത്യയില്‍  കമ്പനികള്‍  സ്വമേധയാ നിശ്ചയിച്ചിട്ടുള്ള പരിധി. പെയിന്റിലെ ഈയം  സംബന്ധിച്ചു് ഇന്ത്യയില്‍  ഇതുവരെ നിയമമില്ലത്രെ! അതുപോലെ ബാംഗ്ലാദേശിലും നേപ്പാളിലും നിയമമില്ല എന്നതു് നമുക്കു് ആശ്വാസമേകേണ്ടതില്ലല്ലൊ. അമേരിക്ക, കാനഡ, യൂറോപ്പ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ നിയമമനുസരിച്ചു് ഒരു ലക്ഷത്തില്‍  9 ഭാഗമെ കറുത്തീയം ആകാവൂ എങ്കില്‍  ഇന്ത്യയില്‍  100 ഭാഗം വരെ ആവാം എന്നാണു് പെയിന്റ് കമ്പനികള്‍  തീരുമാനിച്ചിരിക്കുന്നതു്. എന്നാലോ  പഠനത്തില്‍  തെളിഞ്ഞതു് ഇന്ത്യയിലെ ഒരു പെയിന്റില്‍  1.3 ശതമാനവും ബാംഗ്ലാദേശിലെ ഒരു പെയിന്റില്‍  4.3 ശതമാനവും കറുത്തീയമുണ്ടു് എന്നാണു്.

പെയിന്റിലെ ഈയം എങ്ങനെയാണു് ആരോഗ്യത്തെ ബാധിക്കുന്നതു് എന്നു നോക്കാം. ഈയം, രസം, സ്വര്‍ണ്ണം തുടങ്ങിയ  ഭാരം കൂടിയ ലോഹങ്ങള്‍  ആരോഗ്യത്തിനു് ഹാനികരമാണു് എന്നു് പണ്ടുമുതല്‍ക്കേ അറിവുണ്ടായിരുന്നു. വളര്‍ച്ച മുരടിപ്പിക്കുക, കിഡ്നിയ്ക്കു് ദോഷം ചെയ്യുക, കാന്‍സറുണ്ടാക്കുക തുടങ്ങി പല ഗുരുതരമായ ദോഷങ്ങളും ഈ ലോഹങ്ങള്‍ക്കുണ്ടു്. അതുകൊണ്ടുതന്നെ അവ ശരീരത്തിനുള്ളില്‍ ചെല്ലാതെ സൂക്ഷിക്കേണ്ടതാവശ്യമാണു്.  പെയിന്റിലെ ഈയം എങ്ങനെ ശരീരത്തില്‍  പ്രവേശിക്കുന്നു എന്നു പരിശോധിക്കാം. പെയിന്റ് കൈകാര്യം ചെയ്യുന്നവര്‍ക്കു് അതു് അശേഷം ഉള്ളില്‍  കടക്കാതെ സൂക്ഷിക്കുക എന്നതു് അസാദ്ധ്യം തന്നെയാണു് എന്നു് വ്യക്തമാണല്ലോ. എന്നാല്‍  പെയിന്റടിച്ച കെട്ടിടങ്ങളില്‍  കഴിയുന്നവരെയും പെയിന്റിലെ ഈയം ബാധിക്കും.  പെയിന്റ് കുറച്ചുകാലം കൊണ്ടു് ഉണങ്ങി ക്രമേണ പൊടിഞ്ഞു്  കെട്ടിടത്തിലെല്ലാം പടരുകയും കുറേശ്ശെ നമ്മുടെ ഉള്ളില്‍  കടക്കുകയും ചെയ്യും. ഇതു് കൂടുതല്‍  ബാധിക്കുന്നതു് ചെറിയ കുട്ടികളെയാണു്. കാരണം  കയ്യും കയ്യില്‍  കിട്ടുന്ന ചെറിയ വസ്തുക്കളും വായിലിടുന്ന സ്വഭാവം ഇവര്‍ക്കുണ്ടു്. ഇങ്ങനെ ഉള്ളിലെത്തുന്ന ഈയം നിസ്സാരമായ അളവിലേയുള്ളൂ എന്നും അതത്ര ഹാനികരമാവില്ല എന്നും കരുതരുതു്. എല്‍ബ ദ്വീപില്‍ തടവിലാക്കപ്പെട്ട നെപ്പോളിയനെ  പാര്‍പ്പിച്ചിരുന്ന പഴയ കൊട്ടാരത്തില്‍  പൂശിയിരുന്ന ചായങ്ങളില്‍  നിന്നു് ആര്‍സെനിക് എന്ന ലോഹം അകത്തു ചെന്നായിരിക്കാം അദ്ദേഹം മരിച്ചതു് എന്നു്  മൃതശരീരം പരിശോധിച്ച ഭിഷഗ്വരന്മാര്‍  അഭിപ്രായപ്പെട്ടിരുന്നു എന്നോര്‍ക്കണം.

പെയിന്റില്‍നിന്നു മാത്രമല്ല കറുത്തീയം നമ്മുടെ ശരീരത്തില്‍  പ്രവേശിക്കുന്നതു്. ഈയം കലര്‍ന്ന പെട്രോള്‍  ഇപ്പോഴും നമ്മള്‍  ഉപയോഗിക്കുന്നുണ്ടു്. അന്തരീക്ഷത്തില്‍  കലരുന്ന അതിന്റെ പുക ശ്വസിക്കുന്നതിലൂടെയും ഈയം ശരീരത്തില്‍ കടക്കാം. ഈയമല്ലാതെ ഭാരം കൂടിയ മറ്റു ലോഹങ്ങളും നമ്മള്‍  സാധാരണയായി ഉപയോഗിക്കുന്ന  പല പദാര്‍ത്ഥങ്ങളിലും കലര്‍ന്നിട്ടുണ്ടു്.  ലോഹങ്ങള്‍  കൂടാതെ പല ആധുനിക കൃത്രിമ വസ്തുക്കളും പുറത്തു വിടുന്ന സങ്കീര്‍ണ്ണമായ പല ജൈവരാസവസ്തുക്കളുടെ ആവിയും ശരീരത്തിനു് നന്നല്ല. നല്ല വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളില്‍  ഇവ കുമിഞ്ഞുകൂടുകയും ശ്വാസത്തിലൂടെ അവിടെയുള്ളവരുടെ ശരീരത്തില്‍  പ്രവേശിക്കുകയും ചെയ്യുന്നുണ്ടു്. ഈ രാസവസ്തുക്കള്‍  മിക്കതും ആരോഗ്യത്തിനു് ഹാനികരമാണു്.

വേണ്ടത്ര വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങള്‍ക്കുള്ളിലെ വായുവില്‍  കുമിഞ്ഞുകൂടുന്ന പദാര്‍ത്ഥങ്ങളില്‍  പ്രധാനപ്പെട്ട ഒന്നാണു് വേഗം ബാഷ്പീകരിക്കുന്ന ജൈവസംയുക്തങ്ങള്‍  (organic compounds). പെയിന്റുകള്‍, വാര്‍ണിഷുകള്‍, ചിലതരം പശകള്‍, ശുചീകരണത്തിനും പെയിന്റ് നേര്‍പ്പിക്കാനും മറ്റും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍  തുടങ്ങി പലതില്‍ നിന്നും ഇത്തരം ആവികള്‍  അന്തരീക്ഷത്തില്‍  ലയിക്കാം. ഇങ്ങനെയുള്ള പദാര്‍ത്ഥങ്ങള്‍  മിക്ക കെട്ടിടങ്ങള്‍ക്കുള്ളിലെ വായുവിലും പുറത്തുള്ളതിനെക്കാള്‍  കൂടുതലുണ്ടാകും. വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരമൊരു സംയുക്തമാണു് ഫോര്‍മാല്‍ഡീഹൈഡ്. വേണ്ടത്ര വായുസഞ്ചാരമില്ലാത്ത സ്ഥലത്തു് തീ കത്തിക്കുന്നതും (ഗ്യാസടുപ്പുള്‍പ്പെടെ) പുകവലിക്കുന്നതും കൂടാതെ കൃത്രിമ തടി (പാര്‍ട്ടിക്കിള്‍  ബോര്‍ഡ് തുടങ്ങിയവ) ഉപയോഗിച്ചു് ഉണ്ടാക്കിയ ഫര്‍ണിച്ചറുകളും മറ്റും   ഫോര്‍മാല്‍ഡീഹൈഡ് പുറത്തു വിടുന്നുണ്ടു്. കെട്ടിടങ്ങള്‍ക്കുള്ളിലെ വായുവില്‍  പുറമെ ഉള്ളതിന്റെ 5 മുതല്‍  100 ഇരട്ടിവരെ മാലിന്യം ഉണ്ടാകാം എന്നാണു് അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി കണ്ടെത്തിയതു്. അതുകൊണ്ടു് പുറത്തുള്ള വായുമലിനീകരണത്തോടൊപ്പം വീട്ടിനുള്ളിലെ വായുവിന്റെ കാര്യം കൂടി നമ്മള്‍  ശ്രദ്ധിക്കേണ്ടതുണ്ടു്. കെട്ടടങ്ങളില്‍  മാത്രമല്ല എപ്പോഴും അടച്ചുമൂടി വച്ചു് എയര്‍കണ്ടീഷന്‍  ചെയ്ത കാറുകള്‍ക്കുള്ളില്‍  പോലും ഈവക ആവികള്‍  കുമിഞ്ഞുകൂടുന്നുണ്ടത്രെ.

റഡോണ്‍  \engmal{(radon)} എന്ന വാതകമാണു് കെട്ടിടങ്ങള്‍ക്കുള്ളിലെ മറ്റൊരു അപകടകാരി. റേഡിയോ ആക്ടിവതയുടെ ഫലമായാണു് റഡോണ്‍  ഉണ്ടാകുന്നതു്. മിക്കവാറും എല്ലാത്തരം മണ്ണുകളിലുമുള്ള യുറേനിയം അഴുകുമ്പോഴാണു് റഡോണ്‍  ഉണ്ടാകുന്നതു്. കെട്ടിടങ്ങളിലെ സൂക്ഷ്മമായ വിള്ളലുകളിലൂടെയും സുഷിരങ്ങളിലൂടെയും റഡോണ്‍  മണ്ണില്‍ നിന്നു് വീട്ടിനുള്ളില്‍  കടക്കുന്നു. നല്ല വായുസഞ്ചാരം ഇല്ലെങ്കില്‍  അതവിടെ അടിഞ്ഞുകൂടുന്നു. റഡോണും റേഡിയോ ആക്ടീവാണു്. ഈ വാതകം എല്ലാ പ്രദേശങ്ങളിലും വ്യത്യസ്ത തോതുകളിലുണ്ടു്. കേരളത്തില്‍  ചവറ ഭാഗത്തെ തോറിയമടങ്ങിയ മണലില്‍നിന്നു് ധാരാളം റഡോണ്‍  ഉതിരുന്നുണ്ടു്. ആ പ്രദേശത്തു് വര്‍ദ്ധിച്ച തോതില്‍  കാന്‍സറും മറ്റു രോഗങ്ങളും ഉണ്ടാവാന്‍  ഇതു് കാരണമാകുന്നുണ്ടു് എന്നു് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ചൂണ്ടിക്കാണിക്കുകയും ശക്തമായ പ്രതിഷേധങ്ങളുയര്‍ത്തുകയും ചെയ്തിട്ടുണ്ടു്. ശ്വാസകോശത്തില്‍  കാന്‍സറുണ്ടാവാന്‍  റഡോണ്‍  കാരണമാകുന്നു എന്നു് നമുക്കറിവായിട്ടുണ്ടു്. അമേരിക്കയില്‍  പ്രതിവര്‍ഷം ഏകദേശം 20,000 പേര്‍ക്കു് റഡോണ്‍  മൂലം കാന്‍സറുണ്ടാകുന്നു എന്നാണു് അവിടത്തെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി പറയുന്നതു്. മാത്രമല്ല, കെട്ടിടത്തിനുള്ളിലെ റഡോണിന്റെ അളവു് തിട്ടപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍  അവര്‍  വിശദീകരിക്കുന്നുണ്ടു്.

ഇതില്‍  നിന്നെല്ലാം നമുക്കു് എന്താണു് പഠിക്കാനുള്ളതു്?  മനുഷ്യനിര്‍മ്മിതമായ പദാര്‍ത്ഥങ്ങള്‍  പണ്ടില്ലായിരുന്നു. ഫര്‍ണിച്ചറോ അലമാരകളോ ഒക്കെ ഉണ്ടാക്കാന്‍  സ്വാഭാവികമായ തടിയാണു് ഉപയോഗിച്ചിരുന്നതു്. അതുകൊണ്ടുതന്നെ  ശരീരത്തിനു് ഹാനികരമായ ആവികള്‍  ഉണ്ടായില്ല. കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും നമ്മുടെ മുന്‍ഗാമികള്‍  ശ്വസിച്ചിരുന്നതു് ശുദ്ധമായ വായു ആയിരുന്നു.  നമ്മുടെ നാട്ടിലെ പഴയകാലത്തെ കെട്ടിടങ്ങള്‍  പൊതുവെ നല്ല വായുസഞ്ചാരമുള്ളവ ആയിരുന്നു.  റഡോണ്‍  പോലെയുള്ള വാതകങ്ങള്‍  കെട്ടിടങ്ങള്‍ക്കുള്ളില്‍  കുമിഞ്ഞുകൂടിയില്ല. അതുകൊണ്ടു് കെട്ടിടങ്ങള്‍ക്കുള്ളിലെ വായു താരതമ്യേന ദോഷമില്ലാത്തതായിരുന്നു. എന്നാല്‍  ഇന്നങ്ങനെയല്ല. അടച്ചുകെട്ടിയ കെട്ടിടങ്ങളില്‍  വൈദ്യുത ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമമായി കാറ്റും വെളിച്ചവും സൃഷ്ടിക്കുന്നതു് വളരെ സാധാരണമാണു്. അതുപോലെ കൃത്രിമവസ്തുക്കളുടെ ഉപയോഗവും സര്‍വ്വസാധാരണമാണു്. ഇതൊക്കെ നമ്മുടെ ആരോഗ്യത്തെയാണു് ഹനിക്കുന്നതു്. എയര്‍കണ്ടീഷന്‍  ചെയ്ത വാഹനങ്ങളില്‍  ഇടയ്ക്കു് വായുസഞ്ചാരം അനുവദിക്കണം. ആരോഗ്യമാണോ ആഡംബരമാണോ പ്രധാനം എന്നു് നമ്മള്‍  ചിന്തിക്കണം. വ്യാവസായിക ഉത്പന്നങ്ങളില്‍  ഹാനികരമായ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനു് നിയമമുണ്ടാക്കാന്‍  സര്‍ക്കാരില്‍  സമ്മര്‍ദ്ദം ചെലുത്തണം. വീട്ടിനുള്ളിലെ വായുവിന്റെയും ഗുണനിലവാരത്തെപ്പറ്റി നമ്മള്‍  ബോധവാന്മാരാവണം.

ആധാര്‍ --- പൊതുചര്‍ച്ച ആവശ്യമല്ലേ?

 (തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം 2011 ജൂണ്‍ 20നു് അയച്ചുകൊടുത്തതു്)

"ആധാര്‍" എന്ന പേരില്‍  ഇന്ത്യയില്‍  നടപ്പിലാക്കുന്ന വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയല്‍  സംവിധാനം കേരളത്തില്‍  ഒരു വര്‍ഷം കൊണ്ടു് പൂര്‍ണ്ണമായി നടപ്പിലാക്കാന്‍  മഖ്യമന്ത്രി താല്പര്യം കാണിക്കുകയും അതിനുവേണ്ടി കെല്‍ട്രോണ്‍, അക്ഷയ, ഐടി@സ്ക്കൂള്‍  എന്നീ സ്ഥാപനങ്ങളുടെ സഹായവും കൂട്ടത്തില്‍  50 കോടിയോളം രൂപയും വാഗ്ദാനം ചെയ്യുകയും ചെയ്തതു് അടുത്ത കാലത്താണു്. കേന്ദ്രത്തില്‍ നിന്നു് പല പദ്ധതികള്‍ക്കായി ലഭിക്കുന്ന സഹായധനം കൂടുതല്‍  ഫലപ്രദമായി ചെലവഴിക്കാന്‍  ഇതു് ഉപകരിക്കും എന്ന വിശ്വാസത്തിലാണു് മുഖ്യമന്ത്രി ഇതിനു് തുനിയുന്നതു് എന്നാണു് പത്രവാര്‍ത്തകളില്‍  നിന്നു് മനസിലായതു്. അദ്ദേഹം വളരെ നല്ല ഉദ്ദേശ്യത്തോടെ തന്നെയാണു് ഇതിനു് ശ്രമിക്കുന്നതു് എന്നു കരുതാം. എന്നാല്‍  ആധാര്‍  എന്ന സംവിധാനം സാങ്കേതികമായി സാദ്ധ്യമാണോ, മുടക്കുന്ന പണത്തിനു് സമാനമായ ഗുണം ഇതില്‍നിന്നു് ലഭിക്കുമോ, തുടങ്ങിയ നിരവധി ചോദ്യങ്ങള്‍  ചോദിക്കുകയും അവയുടെ ഉത്തരങ്ങള്‍  പൊതുജനങ്ങള്‍ക്കിടയില്‍  ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു. ഭീമമായ സംഖ്യകളാണു് ഇതിനു് വേണ്ടിവരും എന്നു്  കണക്കാക്കിയിട്ടുള്ളതു്. എന്നുതന്നെയല്ല, അമേരിക്ക, ബ്രിട്ടണ്‍, ആസ്‌ട്രേലിയ തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍  പോലും ഇത്തരം പദ്ധതികള്‍  ആവിഷ്ക്കരിച്ച ശേഷം പല കാരണങ്ങളാല്‍  ഉപേക്ഷിച്ച സാഹചര്യത്തില്‍  ഇന്ത്യയെപ്പോലെ സാങ്കേതികമായും സാമ്പത്തികമായും ദരിദ്രമായ രാഷ്ട്രം ഇങ്ങനെയൊരു പദ്ധതിയിലേക്കു് എടുത്തു ചാടേണ്ടതുണ്ടോ എന്നതും സസൂക്ഷ്മം പരിഗണിക്കേണ്ടതല്ലേ?


എന്താണീ ആധാര്‍? ഇപ്പോള്‍  നമുക്കു് പല  തിരിച്ചറിയല്‍ രേഖകളുണ്ടു്. തിരഞ്ഞെടുപ്പു കമ്മീഷന്‍  തന്ന ഫോട്ടോകാര്‍ഡ്, ഡ്രൈവിങ്ങ്  ലൈസന്‍സു്, റേഷന്‍  കാര്‍ഡു്, പാസ്‌പോര്‍ട്ടു്, തുടങ്ങിയവ. ഇവയില്‍  പലതിലും ഫോട്ടോയുമുണ്ടു്. എന്നാല്‍  യാതൊരു തിരിച്ചറിയല്‍  രേഖയും ഇല്ലാത്തവരും ഉണ്ടാകാം, വിശേഷിച്ചു് പിന്നോക്ക പ്രദേശങ്ങളിലുള്ളവരും ആദിവാസികളും മറ്റും. മേല്പറഞ്ഞ ഓരോ പ്രമാണവും ഓരോ പ്രത്യേക ആവശ്യത്തിനുള്ളതാണു്. ചില തിരിച്ചറിയല്‍  ആവശ്യങ്ങള്‍ക്കു് ഇവയിലേതെങ്കിലും ഉപയോഗിക്കാനാകും. അപ്പോള്‍  ഒരു പ്രശ്നമുണ്ടാകാം. ഒരേ വ്യക്തിയ്ക്കു തന്നെ ഓരോ പ്രമാണമുപയോഗിച്ചു് ഒരേ കാര്യം പലതവണ നേടാനാകും. ഉദാഹരണമായി, സര്‍ക്കാര്‍  നല്കുന്ന  ധനസഹായം ഒരു തവണ വോട്ടര്‍  കാര്‍ഡും മറ്റൊരു തവണ ഡ്രൈവിങ്ങ് ലൈസന്‍സും തിരിച്ചറിയല്‍  കാര്‍ഡായി ഉപയോഗിച്ചു് നേടാനായി എന്നു വരാം. മാത്രമല്ല ഒരു വ്യക്തിയ്ക്കു് ഒന്നിലധികം പേരുകളില്‍  ഇത്തരം രേഖകള്‍  ഉണ്ടാക്കാനായി എന്നും വരാം. മറിച്ചു്, ധനസഹായം വിതരണം ചെയ്യേണ്ട ഉദ്യോഗസ്ഥരോ, അതിന്റെ മേല്‍നോട്ടം വഹിക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരോ നിലവിലില്ലാത്ത പേരുകളും മറ്റും എഴുതിച്ചേര്‍ത്തു് പണം അപഹരിച്ചു എന്നും വരാം. അതേ സമയം യാതൊരു തിരിച്ചറിയല്‍  രേഖയും ഇല്ലാത്തവര്‍ക്കു് സര്‍ക്കാര്‍  സഹായം തീരെ ലഭിക്കാതെ പോകുകയാണു്. ഇങ്ങനെ, നിര്‍ദ്ധനരുടെ സഹായത്തിനായി സര്‍ക്കാര്‍  നീക്കി വയ്ക്കുന്ന പണത്തില്‍ കുറേയൊക്കെ മറ്റാരെങ്കിലും കൈക്കലാക്കുന്നുണ്ടു് എന്നു തന്നെയാണു് ഭാരതസര്‍ക്കാര്‍  കരുതുന്നതു്. ഈ പ്രശ്നം പരിഹരിക്കാനാണു് എല്ലാ ആവശ്യങ്ങള്‍ക്കുമായുള്ള, വ്യക്തിയെ സംശയമില്ലാതെ തിരിച്ചറിയാനാകുന്ന ഒരൊറ്റ തിരിച്ചറിയല്‍  രേഖ വേണമെന്ന ആശയത്തിലേക്കു് എത്തിച്ചേര്‍ന്നതത്രെ.

ആധാര്‍ പദ്ധതിയില്‍  അംഗമാവാന്‍  ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍  ഭാവിയില്‍  ഈ തിരിച്ചറിയല്‍  രേഖ ഇല്ലെങ്കില്‍  പല കാര്യങ്ങളും, വിശേഷിച്ചു് സര്‍ക്കാരുമായി ബന്ധപ്പെട്ടവ, ബുദ്ധിമുട്ടാകും എന്നു വേണം കരുതാന്‍. അങ്ങനെ അതില്‍ ചേരാന്‍  എല്ലാവരും നിര്‍ബ്ബന്ധിതരാവാന്‍  സാദ്ധ്യതയുണ്ടു്. പദ്ധതി നടപ്പിലാക്കാനായി അധികാരപ്പെട്ട ഒരു സംഘടന ഉണ്ടാക്കുകയും അതിന്റെ മേലധികാരിയായി ഇന്‍ഫോസിസ് എന്ന കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന നന്ദന്‍  നിലേകാനിയെ നിയമിക്കുകയും ചെയ്തു കഴിഞ്ഞു. അദ്ദേഹവും സംഘവും തിരിച്ചറിയല്‍  സംവിധാനം നടപ്പാക്കേണ്ട രീതിയെപ്പറ്റി ധാരണ ഉണ്ടാക്കുകയും  ലക്ഷക്കണക്കിനു് ആള്‍ക്കാര്‍ക്കു് തിരിച്ചറിയല്‍  നമ്പര്‍  നല്‍കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു.

ആധാര്‍  പദ്ധതിയില്‍  എല്ലാ പൌരന്മാരെയും കുറിച്ചുള്ള കുറെ വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരിടത്തു് സമാഹരിക്കും. സാങ്കേതികമായി പറഞ്ഞാല്‍, എല്ലാവരുടെയും ഒരു ഡേറ്റബേസ് (വിവരസഞ്ചയം) ഉണ്ടാക്കും. ഇതു് കമ്പ്യൂട്ടര്‍  ശൃംഘല വഴി എവിടെനിന്നും എത്താവുന്ന വിധത്തിലായിരിക്കും. ഇതില്‍  രണ്ടു വിധത്തിലുള്ള  വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ടു്. ഒന്നു്, വ്യക്തികള്‍  നല്‍കേണ്ടതും മറ്റു ചിലതു് നടത്തിപ്പുകാര്‍  ശേഖരിക്കുന്നതുമാണു്. മുഖത്തിന്റെ ഫോട്ടോ, വിരലടയാളങ്ങള്‍  (പത്തു വിരലുകളുടെയും), കൃഷ്ണമണിയുടെ ചിത്രം, എന്നിവ രണ്ടാമത്തെ കൂട്ടത്തില്‍  പെടുന്നു. പേരു്, ജനനത്തീയതി, മേല്‍വിലാസം, ലിംഗം, മാതാപിതാക്കളുടെ പേരുവിവരങ്ങള്‍, ഫോണ്‍  നമ്പര്‍, ഇമെയിലുണ്ടെങ്കില്‍  അതിന്റെ വിലാസം, എന്നിവയാണു് വ്യക്തികള്‍  നല്‍കേണ്ട വിവരങ്ങള്‍. ഇത്രയും വിവരങ്ങള്‍  രണ്ടുപേര്‍ക്കു് ഒരുപോലെ ഉണ്ടാവില്ല എന്നു് ഉറപ്പാണല്ലോ. അതു തന്നെയാണു് ഈ സംവിധാനം കൊണ്ടു് ഉദ്ദേശിക്കുന്നതു്. ഈ വിവരങ്ങള്‍  സര്‍ക്കാരിനു് നല്‍കിയാല്‍  ഓരോ വ്യക്തിക്കും ഒരു പ്രത്യേക നമ്പര്‍  നല്‍കും. ഈ   നമ്പരിന്റെ സഹായത്തോടെ അവരുടെ ബാങ്ക് അക്കൌണ്ടിലേക്കു് സര്‍ക്കാരിന്റെ ധനസഹായം നേരിട്ടു് എത്തിക്കാം എന്നാണു് അവകാശപ്പെടുന്നതു്. തിരിച്ചറിയല്‍  രേഖ വേണ്ടിടത്തെല്ലാം ഒരു കാലത്തു് ഈ നമ്പര്‍  ഉപയോഗിക്കാനാവും.

ഇനി എന്തൊക്കെയാവാം ഇതിന്റെ പ്രശ്നങ്ങള്‍  എന്നു നോക്കാം. ഈ പദ്ധതിയെപ്പറ്റി പലരും പ്രകടിപ്പിച്ചിരിക്കുന്ന ആശങ്കകളില്‍  മുഖ്യം ഇവയൊക്കെയാണു്: ഒന്നു്, ഇത്രയധികം പണം ചെലവാക്കി നടപ്പിലാക്കുന്ന ഈ പദ്ധതി അതിനനുസരിച്ചു് പ്രയോജനം ചെയ്യുമോ? പതിനായിരക്കണക്കിനു് മുതല്‍  ഒന്നര ലക്ഷം വരെ കോടി രൂപയാണു് ഇതിനു വേണ്ടിവരുമെന്നു്  കണക്കാക്കിയിരിക്കുന്നതു്. നിര്‍ദ്ധനരെ സഹായിക്കാനെന്ന പേരില്‍  പരീക്ഷണാര്‍ത്ഥം പണം വാരിക്കോരി ചെലവഴിക്കാനുള്ള സാമ്പത്തികശേഷി ഇന്ത്യയ്ക്കുണ്ടോ? ചെലവു കുറഞ്ഞ മറ്റു മാര്‍ഗങ്ങള്‍  കണ്ടെത്താനാവില്ലേ? രണ്ടു്, ഇന്ത്യയെക്കാള്‍  വളരെ കുറഞ്ഞ ജനസംഖ്യയുള്ള  പല വികസിത രാജ്യങ്ങളും ഇതുപോലത്തെ പദ്ധതികള്‍  വേണ്ടെന്നു വച്ചതിനു പിന്നില്‍  പൊതുജനസമ്മര്‍ദ്ദം കൂടാതെ സാങ്കേതിക കാരണങ്ങളുമുണ്ടു്. ഈ സാഹചര്യത്തില്‍  നൂറു കോടിയിലധികം ജനങ്ങളുടെ വിവരങ്ങള്‍  ശേഖരിക്കേണ്ട ആധാര്‍ പദ്ധതി നടപ്പാക്കാനുള്ള സാങ്കേതികവിദ്യ നമുക്കുണ്ടോ? സാങ്കേതികവിദ്യ ലഭ്യമാണെന്നും അതു് ഇത്ര വലിയ ആവശ്യത്തിനുവേണ്ടി വിപുലീകരിക്കേണ്ട കാര്യമേയുള്ളൂ എന്നുമാണു് നന്ദന്‍  നലേകാനി അവകാശപ്പെടുന്നതു്. എന്നാല്‍  കോടിക്കണക്കിനു് പേരുടെ വിവരങ്ങള്‍  കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍  അതിന്റെ സങ്കീര്‍ണ്ണത നിസ്സീമമാകാം എന്നു് മറ്റുചിലര്‍  പറയുന്നു. ഇന്ത്യ പോലൊരു രാജ്യത്തെ ജനങ്ങളുടെ ഇടയില്‍നിന്നു് ഒരാളെ തിരിച്ചറിയുന്നതിനു് വിരലടയാളം പോലുള്ള കാര്യങ്ങള്‍  എത്രമാത്രം സഹായകമാകും എന്നതു തന്നെ സംശയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. സാങ്കേതികവിദ്യ തന്നെയാണു് ഏറ്റവും പ്രയാസമുള്ള ഭാഗം എന്നു്  നിലേകാനി സമ്മതിക്കുന്നുണ്ടു്. മൂന്നു്, ഇത്രയധികം വിവരങ്ങള്‍  കേന്ദ്രീകൃതമായി സൂക്ഷിക്കുമ്പോള്‍  അതു് ആരും ദുരുപയോഗം ചെയ്യില്ല എന്നും നമ്മുടെ സ്വകാര്യത നഷ്ടമാവില്ല എന്നും എങ്ങനെ ഉറപ്പിക്കാനാവും? ഇതു് തീര്‍ച്ചയായും ഗൌരവമുള്ള പ്രശ്നമാണു് എന്നും വിവരങ്ങള്‍  ദുരുപയോഗം ചെയ്യുന്നതു് തടയാന്‍  ആവുന്നതെല്ലാം ചെയ്യും എന്നും മാത്രമെ  നിലേകാനിയ്ക്കു് പറയാനാവുന്നുള്ളൂ. നമ്മുടെ സ്വകാര്യത സംരക്ഷിക്കാന്‍  ശക്തമായ നിയമം പോലുമില്ല ഇന്ത്യയില്‍. നാലു്, നൂറു കോടി ജനങ്ങളില്‍നിന്നു് വിവരങ്ങള്‍ തെറ്റില്ലാതെ ശേഖരിക്കുന്നതിന്റെ കഷ്ടത ഭീമമാണെന്നു് ചിലര്‍  ചൂണ്ടിക്കാട്ടുന്നു. തെറ്റുകള്‍  ഒഴിവാക്കാന്‍  ആവശ്യമായ എല്ലാ കരുതലുകളും എടുക്കും എന്നാണു് നിലേകാനി പറയുന്നതു്.

ആധാര്‍  നടപ്പാക്കുന്നതിനെതിരായി ശക്തമായ പല വാദങ്ങളുമുണ്ടു്. പലരും ഉന്നയിക്കുന്ന സംശയങ്ങള്‍ക്കു് വ്യക്തമായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. സാങ്കേതികവിദ്യയുടെയും ചെലവിന്റെയും സ്വകാര്യതയുടെയും കാര്യം മാറ്റി നിര്‍ത്തിയാല്‍ത്തന്നെ ഈ തിരിച്ചറിയല്‍ രേഖ അതുദ്ദേശിക്കപ്പെട്ടിട്ടുള്ള നിര്‍ദ്ധനരും നിരക്ഷരരുമായ കോടിക്കണക്കിനു് ജനങ്ങള്‍ക്കു് പ്രയോജനപ്പെടുമോ? സര്‍ക്കാര്‍  നല്‍കുന്ന നമ്പര്‍  ആരെയും കാണിക്കരുതെന്നാണു് പറയുന്നതു്. നിരക്ഷരര്‍  എങ്ങനെ അതു് സൂക്ഷിച്ചുവയ്ക്കും? വിശേഷിച്ചു് പ്രായം ചെന്നവര്‍? കാട്ടില്‍  താമസിക്കുന്ന ആദിവാസികള്‍ക്കു് എങ്ങനെ ബാങ്കിലൂടെ സഹായമെത്തിക്കും? ആധാര്‍  അഴിമതി തടയും എന്നുറപ്പുണ്ടോ? നിലേകാനി തന്നെ പറഞ്ഞതുപോലെ, സാങ്കേതികവിദ്യ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമല്ല. വിവരസഞ്ചയത്തിലുള്ള ഒരു വ്യക്തിയുടെ വിവരങ്ങളില്‍  തെറ്റുകള്‍  കടന്നു കൂടിയാല്‍  അയാള്‍  എന്തു ചെയ്യും? ഒരു യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റില്‍  തെറ്റു വന്നിട്ടുണ്ടെങ്കില്‍    അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍  നമുക്കറിയാം. ഇനി വിവരസഞ്ചയത്തില്‍നിന്നു് വിവരങ്ങള്‍  കവര്‍ന്നെടുത്തു് ആരെങ്കിലും (സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍  തന്നെയാവാം) നമ്മെ ശല്യപ്പെടുത്തിയാല്‍  എന്തു ചെയ്യാനാവും? ഒരു ഫാസിസ്റ്റ് ഭരണകൂടം ഇതു് ദുരുപയോഗം ചെയ്യില്ലേ? ജൂതന്മാരെ തിരിച്ചറിയാന്‍  ഹിറ്റ്ലറെ സഹായിച്ചതു് ഇത്തരമൊരു വിവരസഞ്ചയം ആയിരുന്നുവത്രെ. ഇത്തരം ചോദ്യങ്ങള്‍  ബാക്കി നില്‍ക്കുന്നു. ഇത്രയധികം പ്രത്യാഘാതങ്ങളുള്ള ഒരു സംവിധാനം സൂക്ഷ്മ പരിശോധനയ്ക്കും വ്യാപകമായ ചര്‍ച്ചകള്‍ക്കും ശേഷം നടപ്പാക്കുന്നതല്ലേ ബുദ്ധി?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa  ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

സെല്‍ഫോണും അര്‍ബുദവും

 (തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം 2011 ജൂണ്‍ 5നു് അയച്ചുകൊടുത്തതു്)

സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് ആരോഗ്യത്തിനു് ഹാനികരമല്ലേ എന്നു് സെല്‍ഫോണ്‍ ഉണ്ടായ കാലം മുതല്‍ക്കേ പലര്‍ക്കും സംശയമുണ്ടായിട്ടുണ്ടു്.  ഫോണ്‍  കമ്പനിക്കാരുടെ ടവറുകള്‍  സ്ഥാപിക്കുന്നതിനു് പലയിടത്തും എതിര്‍പ്പുമുണ്ടായിട്ടുണ്ടു്. റേഡിയോ തരംഗങ്ങള്‍  ശരീരത്തിനു് ദോഷം ചെയ്യും എന്നു് വികസിത രാജ്യങ്ങളില്‍ പോലും ജനങ്ങള്‍ക്കിടയില്‍  ഭയമുണ്ടാകുകയും അതെപ്പറ്റി പല പഠനങ്ങളും നടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഹാനികരമാണെന്നതിനു് തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഇപ്പോഴിതാ ലോകാരോഗ്യസംഘടന  മുന്നറിയിപ്പു നല്‍കിയിരിക്കുന്നു സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദത്തിനു് കാരണമായേക്കാം എന്നു്.

ഈ അറിയിപ്പിനു തൊട്ടുപിറകെ തന്നെ അതു് ശരിയല്ല എന്ന പ്രസ്താവനയുമായി  ആഗോളതലത്തില്‍ സെല്‍ഫോണ്‍  കമ്പനികളുടെ ഒരു ഗ്രൂപ്പു്  രംഗത്തെത്തി.  ഇന്ത്യയിലെ കമ്പനികളുടെ അസോസിയേഷന്‍  പറഞ്ഞതു് സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദത്തിനു് കാരണമാകും എന്നു് ലോകാരോഗ്യസംഘടന ഉറപ്പിച്ചു പറഞ്ഞിട്ടില്ല എന്നാണു്. തുടര്‍ന്നു് വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഇന്ത്യന്‍  കൌണ്‍സിലും (Indian Council for Medical Research, ICMR)  രംഗത്തെത്തി. പാശ്ചാത്യരാജ്യങ്ങളിലാണു് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിനു് അടിസ്ഥാനമായ ഗവേഷണം നടന്നതെന്നും ഇന്ത്യയിലെ സാഹചര്യം വ്യത്യസ്ഥമാണെന്നും ഇവിടെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യതന്നെ വ്യത്യസ്ഥമാണെന്നും അതുകൊണ്ടു് ഇവിടെ പഠനം നടത്താതെ  ഒന്നും പറയാനാവില്ല എന്നും അവര്‍  പ്രഖ്യാപിച്ചു. സ്വാഭാവികമായും ഇതെല്ലാം  ഫോണ്‍  ഉപയോഗിക്കുന്നവരില്‍  ചിന്താക്കുഴപ്പമുണ്ടാക്കാന്‍  സാദ്ധ്യതയുണ്ടു്. എന്താണു് ഇതിന്റെ യാഥാര്‍ത്ഥ്യം എന്നു പരിശോധിക്കാം.

ലോകാരോഗ്യസംഘടനയുടെ അനുബന്ധസംഘടനയായ അര്‍ബുദഗവേഷണത്തിനുള്ള അന്തര്‍ദ്ദേശീയ ഏജന്‍സി (International Agency for Research in Cancer, IARC)  ആണു് സെല്‍ഫോണും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് മുന്നറിയിപ്പു നല്‍കിക്കൊണ്ടു് മെയ് മുപ്പത്തൊന്നാം തീയതി പത്രക്കുറിപ്പിറക്കിയതു്. സെല്‍ഫോണ്‍  പോലെയുള്ള ഉപകരണങ്ങള്‍  പുറപ്പെടുവിക്കുന്ന റേഡിയോതരംഗങ്ങള്‍  ഒരുപക്ഷെ തലച്ചോറില്‍  അര്‍ബുദമുണ്ടാക്കാനിടയുണ്ടു് എന്നാണു് അവര്‍  പറഞ്ഞതു്. വളരെയധികം സമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് ദോഷകരമാകാം എന്നാണു് അവരുടെ പ്രസ്താവനയില്‍  വിശദീകരിക്കുന്നതു്. തലച്ചോറില്‍  ഗ്ലയോമ (glioma)  എന്ന തരത്തിലുള്ള അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത അത്തരക്കാര്‍ക്കു് കൂടുതലായിരിക്കാം എന്നതിനു് സൂചനകളുണ്ടത്രെ.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല IARC  ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതു്. മറിച്ചു് ഇതുവരെ നടത്തിയ പഠനങ്ങളുടെ  പുനരവലോകനത്തെ അടിസ്ഥാനമാക്കിയാണു്. 14 രാജ്യങ്ങളില്‍  നിന്നുള്ള 31 ഗവേഷകരടങ്ങിയ ഒരു അന്തര്‍ദ്ദേശീയ ടീമാണു് പഠനഫലങ്ങളുടെ അവലോകനം നടത്തി മുന്നറിയിപ്പു കൊടുക്കാനുള്ള തീരുമാനം എടുത്തതു്. എന്നാല്‍  ഏതാണ്ടു് ഒരു വര്‍ഷം മുമ്പു് ഇതേ ഏജന്‍സി തന്നെ പറഞ്ഞതു് സെല്‍ഫോണ്‍  ഉപയോഗത്തെ അര്‍ബുദവുമായി ബന്ധിപ്പിക്കുന്നതിനു് തെളിവുകളൊന്നുമില്ല എന്നാണു്. അതോടൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. അധികസമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാക്കുന്നുണ്ടു് എന്നതിനു് സൂചനകളുണ്ടു് എന്നു മാത്രമാണു് അവര്‍  പറഞ്ഞിരിക്കുന്നതു്. കാപ്പിയും ക്ലോറോഫോമും ഉള്‍പ്പെടെ അര്‍ബുദമുണ്ടാക്കാന്‍  സാദ്ധ്യതയുള്ള  ചില വസ്തുക്കളോടൊപ്പം ഗ്രൂപ് 2ബിയിലാണു് സെല്‍  ഫോണില്‍നിന്നുണ്ടാകുന്ന റേഡിയോ തരംഗങ്ങളെയും  അവര്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്. അതു് സാധൂകരിക്കാനുള്ള തെളിവുകളുണ്ടു് എന്നു് പഠനങ്ങളുടെ അവലോകനം നടത്തിയ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍  ഡോ.~ജൊനാഥന്‍  സാമെറ്റ് പറഞ്ഞു. ഫ്രാന്‍സിലെ ലിയോന്‍  \eng(Lyon) \mal എന്ന സ്ഥലത്തു്വച്ചു് എട്ടു് ദിവസങ്ങളിലായാണു് അവലോകനം നടന്നതു്.

ദീര്‍ഘസമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്ന ശീലം ദീര്‍ഘകാലത്തേക്കു് തുടര്‍ന്നാലുണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍  ഉണ്ടാകണം എന്നാണു്  IARC യുടെ ഡയറക്‌ടര്‍  ക്രിസ്റ്റഫര്‍ വൈല്‍ഡ് പറഞ്ഞതു്. പത്തു വര്‍ഷമായി ദിവസം ശരാശരി 30 മിനിട്ടുവീതം സെല്‍ഫോണ്‍  ഉപയോഗിക്കുന്നവര്‍  പഠനങ്ങളില്‍  ഉള്‍പ്പെട്ടിട്ടുണ്ടു്. പക്ഷെ ലോകത്താകമാനം 500 കോടി സെല്‍ഫോണ്‍  ഉപയോക്താക്കളാണു് ഉള്ളതു്. അവര്‍  ആയുഷ്ക്കാലം മുഴുവനും ഇത്തരം ഫോണ്‍  ഉപയോഗിച്ചാല്‍  എന്തു് സംഭവിക്കാം എന്നതിനെപ്പറ്റി നമുക്കു് യാതൊരു ഊഹവുമില്ല എന്നു് അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ പലരും പല വിധത്തിലാണു് എതിരേറ്റിരിക്കുന്നതു്. പ്രതീക്ഷിക്കാവുന്നതുപോലെ, സെല്‍ഫോണ്‍  കമ്പനികള്‍  അതിനെ എതിര്‍ത്തു. ഡോക്ടര്‍മാരില്‍  ചിലര്‍  അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. "ഇതു് നമ്മെ ഉണര്‍ത്തണം" എന്നാണു് ആസ്ട്രേലിയയിലെ ഒരു പ്രമുഖ ന്യൂറോസര്‍ജനായ ചാള്‍സ് ടിയോ പത്രപ്രവര്‍ത്തകരോടു് പറഞ്ഞതു്. സെല്‍ഫോണിന്റെ അമിത ഉപയോഗത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി വളരെ നാളുകളായി പ്രചരണം നടത്തുന്ന വ്യക്തിയാണു് അദ്ദേഹം. അതേസമയം ആസ്ട്രേലിയയില്‍ത്തന്നെ റേഡിയോ തരംഗങ്ങള്‍ക്കു് ജൈവകോശങ്ങളിലുള്ള പ്രഭാവത്തെപ്പറ്റി ഗവേഷണം നടത്തുന്ന പ്രൊഫസര്‍  റോഡ്നി ക്രോഫ്റ്റ് വിശ്വസിക്കുന്നതു് സെല്‍ഫോണുകള്‍ക്കു് അര്‍ബുദവുമായി യാതൊരു ബന്ധവുമില്ല എന്നാണു്. തുടര്‍ന്നുണ്ടാകുന്ന ഗവേഷണങ്ങള്‍  അതു് വ്യക്തമാക്കും എന്നു് അദ്ദേഹം പറയുന്നു. കുറച്ചു കാലം ഉപയോഗിക്കുന്നതു് യാതൊരു വിധത്തിലും ആരോഗ്യത്തെ ബാധിക്കില്ല എന്നു് ധാരാളം പഠനങ്ങള്‍  തെളിയിച്ചിട്ടുണ്ടു് എന്നദ്ദേഹം പറഞ്ഞു. പഠിക്കാന്‍  കഴിഞ്ഞിട്ടില്ലാത്തതു് ദീര്‍ഘകാലത്തെ ഉപയോഗം എന്തെങ്കിലും ദോഷം ചെയ്യുമോ എന്നുള്ളതാണു്. എന്നാല്‍  അതൊരു പ്രശ്നമാകാം എന്നു വിശ്വസിക്കാന്‍  നമുക്കു് യാതൊരു കാരണവുമില്ല എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം.

2010ല്‍  21 ശാസ്ത്രജ്ഞരടങ്ങിയ ഇന്റര്‍ഫോണ്‍  എന്നൊരു കൂട്ടം ഗവേഷകര്‍  മൊബൈല്‍  ഫോണും അര്‍ബുദവുമായി ബന്ധപ്പെട്ടു് ഇതുവരെയുള്ളതില്‍വച്ചു് ഏറ്റവും ബൃഹത്തായ പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. 2000ല്‍   IARC യുടെ സഹകരണത്തോടെ തുടങ്ങിയ ഈ പഠനത്തില്‍  പതിമൂന്നു് രാജ്യങ്ങളിലായി 2708 ഗ്ലയോമ രോഗികളുമായും 2409 മെനിഞ്ജിയോമ രോഗികളുമായുമാണു്  അഭിമുഖം നടത്തിയതു്. സെല്‍ഫോണുകള്‍  വികിരണം ചെയ്യുന്ന റേഡിയോ തരംഗങ്ങള്‍  ആഗിരണം ചെയ്യുന്ന നാലു തരം സെല്ലുകളിലുണ്ടാകുന്ന ട്യൂമറുകളാണു് അവര്‍  പഠനവിധേയമാക്കിയതു്. ഇതിന്റെ ഫലം വളരെ വ്യക്തമായിരുന്നു: സെല്‍ഫോണ്‍  ഉപയോഗിക്കുന്നതുകൊണ്ടു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുന്നതായി യാതൊരു തെളിവും ലഭിച്ചില്ല. സെല്‍ഫോണ്‍  ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്നവരുടെ ഇടയില്‍  അര്‍ബുദത്തിനുള്ള സാദ്ധ്യത കൂടുന്നതായി സൂചന ലഭിച്ചു. പക്ഷെ പഠനത്തില്‍  പക്ഷപാതവും പിശകുകളും ഉണ്ടായിരിക്കാനുള്ള സാദ്ധ്യത കൂടി കണക്കിലെടുക്കുമ്പോള്‍  ഇക്കാര്യം ഉറപ്പിച്ചു പറയാനാവുന്നില്ല.

എന്നാല്‍  ഇന്നത്തെ സെല്‍ഫോണ്‍  ഉപയോഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍  വളരെ കുറവായിരുന്നു  പത്തു വര്‍ഷം മുമ്പുണ്ടായിരുന്നതു്. പഠനത്തില്‍  പങ്കെടുത്തവരില്‍  ഏറ്റവും കൂടുതല്‍  ഫോണുപയോഗിച്ച 10% പേര്‍  10 വര്‍ഷം കൊണ്ടു് ശരാശരി 1640 മണിക്കൂറാണു് ഫോണില്‍ സംസാരിച്ചതു്; അതായതു് ദിവസം ശരാശരി അര മണിക്കൂര്‍  സമയം. ഇന്നു് സെല്‍ഫോണ്‍  ഉപയോഗം അതിനേക്കാള്‍  എത്രയോ കൂടുതലാണു് എന്നതിനു് സംശയമില്ലല്ലോ. ``സെല്‍ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു എന്നു് ഈ പഠനം കാണിക്കുന്നില്ല. എന്നാല്‍  സെല്‍ഫോണ്‍  ഉപയോഗവും അര്‍ബുദവും തമ്മില്‍   ബന്ധമുണ്ടോ എന്നതു് കൂടുതല്‍  പഠനങ്ങള്‍ക്കു് വിധേയമാകണം എന്നാണു് വളരെയധികമായി ഫോണ്‍  ഉപയോഗിക്കുന്നവരുടെ ഇടയില്‍  അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലുണ്ടെന്നുള്ള സൂചനയും സെല്‍ഫോണിന്റെ ഉപയോഗത്തില്‍  വന്നുകൊണ്ടിരിക്കുന്ന മാറ്റവും ചൂണ്ടിക്കാണിക്കുന്നതു്.'' എന്നാണു്  IARC  ഡയറക്‌ടര്‍ ക്രിസ്റ്റഫര്‍  വൈല്‍ഡ് അന്നു പറഞ്ഞതു്.

ജീവിതരീതി മാറുന്നതും പുതിയ സാങ്കേതികവിദ്യയും ഒക്കെ  നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാകാം. മാറ്റം ചിലപ്പോള്‍  ഗുണകരമാകാമെങ്കിലും  മിക്കപ്പോഴും ദോഷം ചെയ്യുന്നതാണു് നമ്മള്‍  കാണുന്നതു്. യന്ത്രവല്‍ക്കൃത വാഹനങ്ങള്‍  വന്നപ്പോള്‍ അതു് യാത്ര സുഖകരമാക്കിയെങ്കിലും അതോടെ നമ്മള്‍  നടക്കാന്‍  മറന്നു.  ആവശ്യത്തിനു് വ്യായാമം ലഭിക്കാതായി. അതു് രോഗങ്ങള്‍  ക്ഷണിച്ചുവരുത്തി. ആവശ്യത്തിനു് വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളില്‍  കൃത്രിമ വസ്തുക്കളില്‍  നിന്നും ചായങ്ങളില്‍ നിന്നും ഉതിരുന്ന വാതകങ്ങള്‍  ആരോഗ്യത്തിനു് ഹാനികരമാണെന്നു് പാശ്ചാത്യര്‍  മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. അസഹ്യമായ ചൂടോ തണുപ്പോ ഉണ്ടാകാത്ത നമ്മുടെ നാട്ടില്‍  ഇപ്പോഴും വായു കടക്കാത്ത കെട്ടിടങ്ങള്‍ നാം നിര്‍മ്മിക്കുന്നു. സെല്‍ഫോണ്‍  എന്ന പുതിയ സാങ്കേതികവിദ്യയും അമിതമായി ഉപയോഗിച്ചാല്‍  ദോഷം ചെയ്യുമായിരിക്കാം. അതുകൊണ്ടുതന്നെ പാശ്ചാത്യ നാടുകളില്‍  ഉണ്ടാകുന്ന ഇത്തരം തിരിച്ചറിവുകളെപ്പറ്റി നാം ബോധവാന്മാരായിരിക്കേണ്ടതുണ്ടു്. നമ്മുടെ മാധ്യമങ്ങളും ഇക്കാര്യത്തില്‍  ശ്രദ്ധ ചെലുത്തേണ്ടതാണു്. എന്തായാലും നമ്മുടെ ഒരു പഴഞ്ചൊല്ലു് എപ്പോഴും ഓര്‍മ്മിക്കുന്നതു് നല്ലതായിരിക്കും: അധികമായാല്‍ അമൃതും വിഷം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)